പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സി.പി.എം സംസ്ഥാന കമ്മിറ്റി ഇന്ന്
സി.പി.എം സസ്ഥാന കമ്മിറ്റിയോഗം ഇന്ന് ചേരും. സംസ്ഥാന സര്‍ക്കാരിന്‍റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയാറാക്കുകയാണ് യോഗത്തിന്‍റെ പ്രധാന അജണ്ട.

കഴിഞ്ഞ കേന്ദ്രകമ്മിറ്റിയോഗത്തില്‍ പാര്‍ട്ടി എടുത്ത തീരുമാനങ്ങള്‍ സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും. കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയോഗം വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ സി.പി.എം ഏതൊക്കെ സീറ്റുകളില്‍ മത്സരിക്കണം എത്ര സീറ്റില്‍ മത്സരിക്കണം തുടങ്ങിയകാര്യങ്ങളെകുറിച്ച് തീരുമാനിക്കാന്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.

വിജയസാധ്യതയുള്ള സീറ്റുകളില്‍ എത്രയും വേഗം പ്രവര്‍ത്തനം തുടങ്ങാന്‍ കേന്ദ്രകമ്മിറ്റി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യം വിശദമായിതന്നെ സംസ്ഥാന കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് സി.പി.എം എവിടെയൊക്കെ മത്സരിക്കണമെന്നതിനെ കുറിച്ചുള്ള തീരുമാനം വളരെ പെട്ടെന്ന് തന്നെ എടുക്കും.

ഇന്നത്തെ സംസ്ഥാന കമ്മിറ്റിയോഗത്തില്‍ ഇതിനെക്കുറിച്ചുള്ള അവലോകനങ്ങള്‍ നടക്കും. സി.പി.എമ്മും ക്രൈസ്തവ സഭാ നേതൃത്വവും തമ്മിലുള്ള പ്രശ്നങ്ങള്‍ വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിന് മുമ്പ് തീര്‍ക്കാനാവില്ലെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. അതിനാല്‍ വിശ്വാസികള്‍ക്കിടയില്‍ പ്രവര്‍ത്തനം നടത്തി അവരുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ പാര്‍ട്ടി തിരുമാനിച്ചിട്ടുണ്ട്.

ഇക്കാര്യത്തെക്കുറിച്ചും സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും. സഭാ വിശ്വാസികളെ കൂടെ നിര്‍ത്താന്‍ എന്തൊക്കെ ചെയ്യണമെന്നതിനെ കുറിച്ച് തീരുമാനിക്കും. മധ്യതിരുവിതാംകൂറിലെ ചില സീറ്റുകള്‍ നേടണമെങ്കില്‍ ക്രൈസ്തവരുടെ സഹായം ആവശ്യമാണ്.

ആണവക്കരാര്‍ വിഷയത്തില്‍ പാര്‍ട്ടി എടുത്ത നിലപാട് മുസ്ലീം വിഭാഗത്തിനിടയില്‍ പാര്‍ട്ടിക്കുള്ള പിന്തുണ കൂടാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇതേക്കുറിച്ചും ചര്‍ച്ച നടക്കും.
കൂടുതല്‍
സഭയുമായുള്ള തര്‍ക്കം പരിഹരിക്കാനാവില്ല - സി.പി.എം
ലക്ഷദ്വീപ് നിവാസികള്‍ ദുരിതത്തില്‍
മാര്‍ബിള്‍ കടകളിലും പരിശോധന
കള്ളുഷാപ്പുകളില്‍ റെയ്ഡ്; ക്രമക്കേടുകള്‍ കണ്ടെത്തി
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പഠനകേന്ദ്രം സ്ഥാപിക്കും
തീ പാറിക്കാന്‍ ജൂലിയും കൂട്ടരുമെത്തി