പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സഭയുമായുള്ള തര്‍ക്കം പരിഹരിക്കാനാവില്ല - സി.പി.എം
കേരളത്തിലെ ക്രൈസ്തവ സഭാ നേതൃത്വവുമായുള്ള തര്‍ക്കാം ലോക്സഭാ തെരെഞ്ഞെടുപ്പിന് മുമ്പ് പരിഹരിക്കാന്‍ കഴിയില്ലെന്ന് സി.പി.എം വിലയിരുത്തിയതായി റിപ്പോര്‍ട്ട്.

വിശ്വാസികളുടെ പിന്തുണ ആര്‍ജിക്കാന്‍ വേണ്ടി ശ്രമിക്കുകയാണ് വേണ്ടെതെന്നാണ് പാര്‍ട്ടി തീരുമാനം. തെരെഞ്ഞെടുപ്പിന് മുമ്പ് ഒരോ സംസ്ഥാനങ്ങളിലും പാര്‍ട്ടി നടത്തിയ വിലയിരുത്തലുകളിലാണ് കേരളത്തിലെ കാര്യങ്ങളും ചര്‍ച്ചവിഷയമായത്. ഇടതുമുന്നണി സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം ക്രൈസ്തവ സഭകളുമായി പലതരത്തിലും ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു.

ഇത് പരിഹരിക്കുന്നതിന് സി.പി.എം കേന്ദ്ര കമ്മിറ്റി ഇടപെട്ടിരുന്നെങ്കിലും പ്രശ്നം പരിഹരിച്ചിരുന്നില്ല. വിവിധ സഭാ നേതൃത്വങ്ങളുമായി സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ളയും ചര്‍ച്ചകള്‍ നടത്തിയിരുന്നു. പ്രശ്നങ്ങള്‍ ഒരു ഘട്ടത്തില്‍ പരിഹരിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പ്രശ്നങ്ങള്‍ വഷളാവുകയായിരുന്നു.

ഇപ്പോള്‍ പാഠപുസ്തക പ്രശ്നത്തില്‍ ക്രൈസ്തവ നേതൃത്വം സര്‍ക്കാരുമായി അകന്നിരിക്കുകയാണ്. വരുന്ന തെരെഞ്ഞെടുപ്പില്‍ സി.പി.എം വിരുദ്ധ നിലപാട് ഇവര്‍ എടുക്കുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. തെരെഞ്ഞെടുപ്പിന് മുമ്പ് പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല. അതിനാല്‍ സഭാ വിശ്വാസികളുടെ വിശ്വാസം നേടിയെടുക്കാന്‍ സി.പി.എം തീരുമാനം.

ക്രൈസ്തവ സഭാ നേതൃത്വം പറയുന്നത് ഒരു ന്യൂനപക്ഷം മാത്രമേ അംഗീകരിക്കുകയുള്ളൂ. അതിനാല്‍ ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ വിശ്വാസികളുടെ വിശ്വാസം നേടാന്‍ കഴിയുമെന്നാണ് സി.പി.എം നിലപാട്.
കൂടുതല്‍
ലക്ഷദ്വീപ് നിവാസികള്‍ ദുരിതത്തില്‍
മാര്‍ബിള്‍ കടകളിലും പരിശോധന
കള്ളുഷാപ്പുകളില്‍ റെയ്ഡ്; ക്രമക്കേടുകള്‍ കണ്ടെത്തി
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പഠനകേന്ദ്രം സ്ഥാപിക്കും
തീ പാറിക്കാന്‍ ജൂലിയും കൂട്ടരുമെത്തി
വള്ളംകളിക്ക് ഒരുക്കം പൂര്‍ത്തിയായി