പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ശബരിമലയില്‍ നിറപുത്തരി ആഘോഷിച്ചു  Search similar articles
Sabarimala
KBJWD
ശബരിമലയില്‍ നിറപുത്തരി ആഘോഷം നടന്നു. രാവിലെ 5.30 നും 6.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ്‌ ചടങ്ങുകള്‍ നടന്നത്‌. തന്ത്രി കണ്‌ഠര്‌ മഹേശ്വരര്‌, മേല്‍ശാന്തി ടി.കെ.കൃഷ്‌ണന്‍ നമ്പൂതിരി എന്നിവര്‍ പൂജകള്‍ക്ക്‌ നേതൃത്വം നല്‍കി.

വിവിധ സ്ഥലങ്ങളില്‍നിന്ന്‌ കൊണ്ടുവന്ന കതിര്‍കറ്റകള്‍ പുലര്‍ച്ചെ പതിനെട്ടാംപടിക്ക്‌ താഴെ എത്തിച്ചിരുന്നു. ഇവയില്‍ തീര്‍ത്ഥം തളിച്ച്‌ തന്ത്രിയും മേല്‍ ശാന്തിയും ചേര്‍ന്ന് ശ്രീകോവില്‍ നടയിലേക്ക്‌ കൊണ്ടുപോയി. പിന്നീട്‌ വിഗ്രഹത്തിന്‌ ഇരുവശവും കതിരുകള്‍ കെട്ടിത്തൂക്കി പ്രത്യേത പൂജകള്‍ നടത്തി.

പൂജിച്ച കതിരുകള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന്‌ ശ്രീകോവിലിനു മുന്നില്‍ കെട്ടിത്തൂക്കി. നൈവേദ്യമായ കതിരുകള്‍ വിശ്വാസികള്‍ക്കും ലഭിച്ചു. ഇന്ന്‌ രാത്രി പത്തിന്‌ ഹരിവരാസനം പാടി നടയടയ്‌ക്കും. ഗുരുവായൂരിലും നിറപുത്തരി ആഘോഷം നടന്നു. നിരവധി ഭക്തര്‍ പങ്കെടുത്തു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മിക്ക ക്ഷേത്രങ്ങളിലും ഇന്ന് നിറപുത്തരി ആഘോഷം നടന്നു.
കൂടുതല്‍
ഷൊര്‍ണൂര്‍: മുരളിയും കൂട്ടരും രാജിവച്ചു
സ്വാശ്രയ പ്രവേശനം: തീരുമാനം 13ന്
ശബരിമലയില്‍ നിറപുത്തരി നാളെ
രമേശ് എഴുതാപ്പുറം വായിക്കേണ്ട - മുരളി
വിമര്‍ശനം തെറ്റിദ്ധാരണ മൂലം - ഐസക്
പരീക്ഷ നടത്തിയത് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ - ബേബി