നിറപുത്തരി ആഘോഷത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് 5.30 നാണ് നട തുറക്കുന്നത്. തുടര്‍ന്ന് സഹസ്രകലശ പൂജ നടക്കും.
ബുധനാഴ്ചയാണ് നിറപുത്തരി ആഘോഷം. വൈകീട്ട് 5.30 നും 6.25 നും ഇടയില്‍ അത്തം നക്ഷത്രവും മിഥുനം രാശിയിലാണ് ശാസ്താവിന് നിറപുത്തരി കഴിക്കുന്ന മുഹൂര്‍ത്തം. കൊയ്തെടുത്ത കതിര്‍കറ്റകള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ശ്രീകോവിലിന് ഉള്ളിലേക്ക് കൊണ്ടു പോകും.
ഭഗവാന് നേദിച്ച ശേഷം ബാക്കി കതിര്‍കറ്റകള്‍ ഭക്തര്‍ക്ക് വിതര്‍ണം ചെയ്യും. ഗുരുവായൂര്‍ ക്ഷേത്രത്തിലും ബുധനാഴ്‌ച തൃപ്പുത്തരി ആഘോഷം നടക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മിക്ക ക്ഷേത്രങ്ങളിലും ബുധനാഴ്ച നിറപുത്തരി ആഘോഷം നടക്കും.
|