യു.ഡി.എഫില്‍ ചേരാന്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്ക് ആരും അപേക്ഷ നല്‍കിയിട്ടില്ലെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ കെ. മുരളീധരന്‍ പറഞ്ഞു.
രമേശ് ചെന്നിത്തല എഴുതാപ്പുറം വായിക്കേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു. യു.ഡി.എഫ് വികസനം അജണ്ടയിലില്ല എന്ന രമേശ് ചെന്നിത്തലയുടെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി കേരളത്തില്‍ എന്ത് നിലപാടെടുക്കണമെന്ന് തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമാണ്.
അതിനുള്ള കഴിവ് പര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാറിനുണ്ട്. അദ്ദേഹം അത് ഉടന്‍ വെളിപ്പെടുത്തും. ഒത്തുചേരല്‍ സംബന്ധിച്ച് പാര്‍ട്ടിയുടെ നയം നേരത്തെ വ്യക്‌തമാക്കിയിട്ടുണ്ട്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പായി പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വം കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ചര്‍ച്ചചെയ്‌ത് ഇതിന് അനുയോജ്യമായ ഫോര്‍മുല തയ്യാറാക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
എന്‍.സി.പി യു.ഡി.എഫില്‍ ചേരുന്നത് മുന്നണിക്ക് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ അഭിപ്രായപ്പെട്ടു.
|