പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പരീക്ഷ നടത്തിയത് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ - ബേബി  Search similar articles
M.A Baby
KBJWD
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്‍റുകള്‍ക്ക്‌ പ്രവേശന പരീക്ഷ നടത്താന്‍ അനുമതി നല്‍കിയതെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി അറിയിച്ചു.

അന്തിമ വിധി വന്ന സാഹചര്യത്തില്‍ നിയമവശങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം.എ ബേബി. സുപ്രീംകോടതി വിധി അനുസരിച്ച് സ്വാശ്രയ മാനേജ്മെന്‍റ് അസോസിയേഷനുകള്‍ക്ക് പ്രവേശന പരീക്ഷ നടത്താന്‍ അനുവാദമുണ്ട്.

ഈ വിധിയുടെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്താന്‍ അനുമതി നല്‍കിയത്. സുപ്രീംകോടതി വിധി അംഗീകരിച്ച് നടപ്പാക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ചതിന് ശേഷം തുടര്‍ നടപടി സ്വീ‍കരിക്കുമെന്നും മന്ത്രി ബേബി അറിയിച്ചു.

ആറ്‌ സ്വാശ്രയ മെഡിക്കല്‍ കോളേജ്‌ മാനേജുമെന്‍റുകളാണ് സര്‍ക്കാരുമായി ധാരണയിലെത്തിയിരുന്നത്. കേരള സര്‍ക്കാരുമായി സ്വാശ്രയ കോളജ് മാനേജ്‌മെന്‍റുകള്‍ ഉണ്ടാക്കിയ കരാര്‍ നടപ്പാക്കാതിരിക്കാന്‍ ചില ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എം.ഇ.എസ് ചെയര്‍മാന്‍ ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. ഇത് മൂലം നഷ്ടമുണ്ടാകുന്നത് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ്.

ലോബിയുടെ സമ്മര്‍ദ്ദം മൂലമാണ് തുടര്‍ച്ചയായി എതിര്‍വിധികള്‍ ഉണ്ടാകുന്നത്. ഈ ലോബികളുടെ ഗൂഢാലോചന പുറത്തുകൊണ്ടു വരുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ നിശ്ചയിച്ച സമയക്രമം പാലിക്കാതെയാണ് പരീക്ഷ നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി മാനേജ്‌മെന്‍റുകളുടെ സംഘടന നടത്തിയ പരീക്ഷ റദ്ദാക്കിയത്.

കൂടുതല്‍ സുതാര്യമായ പ്രവേശന പരീക്ഷ നടത്തുന്നതിനായി ഹൈക്കോടതി മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതല്‍
എന്‍.സി.പി മടങ്ങിവരണം - കരുണാകരന്‍
യു.ഡി.എഫ് വികസനം അജണ്ടയിലില്ല - ചെന്നിത്തല
സ്വാശ്രയം: പ്രവേശനപരീക്ഷ റദ്ദാക്കി
വിഴിഞ്ഞം തുറമുഖത്തിന് അനുമതി
അഭയകേസ്: ഒറിജിനല്‍ സി.ഡി ആവശ്യപ്പെട്ടു
കായം‌കുളം നിലയം അടയ്ക്കുന്നത് നീട്ടി