എന്‍.സി.പി കോണ്‍ഗ്രസിലേക്ക് മടങ്ങി വരണമെന്നാണ് തന്‍റെ നിലപാടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ കെ.കരുണാകരന്‍ പറഞ്ഞു.
സീറ്റ് നഷ്ടപ്പെടുമെന്ന് ഭയമുള്ളവരാണ് എന്‍.സി.പിയുടെ യു.ഡി.എഫ് പ്രവേശനം എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കരുണാകരന്‍. എന്‍.സി.പിയിലെ പലരും യു.ഡി.എഫിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ട്.
എന്‍.സി.പിയുടെ നിലപാടുകള്‍ യു.ഡി.എഫിനോട് യോജിക്കുന്നതാണ്. അതിനാല്‍ അവരുടെ മുന്നണി പ്രവേശനത്തെ ആരും എതിര്‍ക്കുമെന്ന് കരുതുന്നില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇതേക്കുറിച്ചൊരു തീരുമാനം ഉണ്ടാകുമെന്നാണ് സൂചനകള്‍. എന്‍.സി.പിയുടെ മുന്നണി പ്രവേശനം ചിലര്‍ക്ക് വിഷമമുണ്ടാക്കിയേക്കും.
പലരുടെയും സീറ്റുകള്‍ നഷ്ടപ്പെടാന്‍ അത് കാരണമാകുമെന്നും കരുണാകരന്‍ പറഞ്ഞു. അതേ സമയം എന്‍.സി.പിയെ മുന്നണിയില്‍ എടുക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. ആവശ്യവുമായി ആരുടെയും പുറകേ പോയിട്ടില്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ കെ.മുരളീധരനും അറിയിച്ചു.
|