പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
യു.ഡി.എഫ് വികസനം അജണ്ടയിലില്ല - ചെന്നിത്തല  Search similar articles
Ramesh chennithala
KBJWD
യു.ഡി.എഫ്‌ വികസനം ഇപ്പോള്‍ അജണ്ടയില്‍ ഇല്ലെന്ന്‌ കെ.പി.സി.സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. കെ.മുരളീധരനുവേണ്ടി യു.ഡി.എഫ് വിപുലപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. യു.ഡി.എഫ് വികസിപ്പിക്കണമെന്ന് നിര്‍ദ്ദേശം ഇപ്പോള്‍ കെ.പി.സി.സിയുടെ മുന്നിലില്ല. അങ്ങനെ ആരും ആവശ്യപ്പെട്ടിട്ടുമില്ല. ഇടതു മുന്നണിയില്‍ എടുക്കാത്തവരെ മുഴുവന്‍ യു.ഡി.എഫില്‍ എടുക്കണമെന്ന് പറയുന്നത് ശരിയല്ല.

കെ.കരുണാകരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നാണ്‌ മടങ്ങിയെത്തിയത്‌. കോണ്‍ഗ്രസ്‌ ആദര്‍ശങ്ങളും സോണിയാ ഗാന്ധിയുടെ നേതൃത്വവും അംഗീകരിക്കുന്ന ആര്‍ക്കും കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതുമായി എന്‍.സി.പിയെ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേ സമയം തങ്ങളെ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മുന്നണിക്കും അപേക്ഷ നല്‍കിയിട്ടില്ലെന്ന് കെ.മുരളീധരന്‍ അറിയിച്ചു. പാര്‍ട്ടി കേരളത്തില്‍ എന്ത് നിലപാടെടുക്കണമെന്ന് തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമാണ്. അതിനുള്ള കഴിവ് പര്‍ട്ടി ദേശീ‍യ അധ്യക്ഷന്‍ ശരത് പവാറിനുണ്ട്. ആരും കാണാപ്പുറം വായിക്കേണ്ടതിന്‍റെ ആവശ്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
കൂടുതല്‍
സ്വാശ്രയം: പ്രവേശനപരീക്ഷ റദ്ദാക്കി
വിഴിഞ്ഞം തുറമുഖത്തിന് അനുമതി
അഭയകേസ്: ഒറിജിനല്‍ സി.ഡി ആവശ്യപ്പെട്ടു
കായം‌കുളം നിലയം അടയ്ക്കുന്നത് നീട്ടി
അഭയ: ഹര്‍ജി വീണ്ടും പരിഗണിക്കും
അസിസ്റ്റന്‍റ് നിയമനം: സാക്ഷിവിസ്താരം ഇന്ന്