പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അഭയകേസ്: ഒറിജിനല്‍ സി.ഡി ആവശ്യപ്പെട്ടു  Search similar articles
Abhaya
PROPRO
അഭയകേസില്‍ നാര്‍ക്കോ അനാലിസിസ്‌ പരിശോധന ചിത്രീകരിച്ച സി.ഡിയുടെ ഒറി‍ജിനല്‍ കോപ്പി നേരിട്ട് ഹാജരാക്കാന്‍ ഹൈദരാബാദിലെ ലാബിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

സി.ഡി സി.ബി.ഐ മുഖാന്തരം കൈമാറരുതെന്നും കോടതി പ്രത്യേക നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതി രജിസ്‌ട്രാര്‍ക്ക്‌ നേരിട്ടാണ്‌ സി.ഡി കൈമാറേണ്ടതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസ് രേഖകളുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനും ഉത്തരവിട്ടു.

കേസില്‍ ആരോപണ വിധേയരായ മൂന്ന് പേരില്‍ നാര്‍ക്കോ അനാലിസിസ് നടത്തിയത് ചിത്രീകരിച്ച സി.ഡി ഹാജരാക്കാന്‍ ഹൈക്കോടതി നേരെത്തെ സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സി.ബി.ഐ സി.ഡി ഹാജരാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇത് പരിശോധിച്ച കോടതി സി.ഡിയില്‍ കൃത്രിമം നടന്നിട്ടുണ്ടോയെന്ന സംശയം പ്രകടിപ്പിച്ചു.

ഇന്ന് കേസ് പരിഗണിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ്‌ രേഖകളുമായി പന്ത്രണ്ടാം തീയതി ഉച്ചയ്ക്ക് ഹൈക്കോടതിയില്‍ നേരിട്ട്‌ ഹാജരായി വിശദീകരണം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ബാംഗ്ലൂരിലെ ലാബില്‍ നടത്തിയ നാര്‍ക്കോ അനാലിസിസ് പരിശോധനയുടെ ഒറിജിനല്‍ സി.ഡി ഫോറന്‍സിക് ഡയറക്ടര്‍ ഹൈക്കോടതി റജിസ്ട്രാര്‍ക്ക് നേരിട്ട് അയയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കോടതി പുറപ്പെടുവിച്ച പത്ത് ചോദ്യങ്ങളടങ്ങിയ ചോദ്യാവലിക്ക്‌ രേഖാമൂലം മറുപടി നല്‍കണമെന്നും കോടതി വ്യക്തമാക്കി. നാര്‍ക്കോഅനാലിസിസിന് വിധേയരാക്കിയവരെ ചോദ്യം ചെയ്ത ഡോക്ടറുടെ പേര് വിവരങ്ങള്‍, പ്രതികളെ ബ്രെയിന്‍ മാപ്പിംഗിന് വിധേയമാക്കിയത് എന്ന്, ആരാണ് അത് നടത്തിയത്, നാര്‍ക്കോ അനാലിസിസ് വേളയില്‍ പ്രതികളോട് ചോദ്യങ്ങള്‍ ചോദിച്ചത് ആരാണ്, നാര്‍ക്കോ അനാലിസിസിന് വിധേയമായവരെ ചോദ്യം ചോദിച്ചവര്‍ സംശയിച്ചിരുന്നോ തുടങ്ങിയ ചോദ്യങ്ങളാണ് ചോദ്യാവലിയില്‍ ഉള്ളത്.

എഴുതി തയാറാക്കിയാണോ ചോദ്യങ്ങള്‍ ചോദിച്ചത്, ചോദ്യം ചോദിച്ചവര്‍ക്ക് മലയാളം അറിയാമായിരുന്നോ, സി.ഡിയില്‍ കൃതൃമം നടന്നിട്ടില്ലെന്ന് ഉറപ്പുണ്ടോ, നാര്‍ക്കോ അനാലിസിസിന് ശേഷം നടത്തിയ അന്വേഷണങ്ങള്‍ എവിടെവരെയായി തുടങ്ങിയവയ്ക്കും മറുപറ്റി നല്‍കാന്‍ കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടുതല്‍
കായം‌കുളം നിലയം അടയ്ക്കുന്നത് നീട്ടി
അഭയ: ഹര്‍ജി വീണ്ടും പരിഗണിക്കും
അസിസ്റ്റന്‍റ് നിയമനം: സാക്ഷിവിസ്താരം ഇന്ന്
വയനാട്ടില്‍ യു.ഡി.എഫ് ഹര്‍ത്താല്‍
സ്വാശ്രയം: ഹര്‍ജി ഇന്ന് പരിഗണിക്കും
ഇന്ന് വിദ്യാഭാസ ബന്ദ്