പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അഭയ: ഹര്‍ജി വീണ്ടും പരിഗണിക്കും  Search similar articles
Abhaya
PROPRO
അഭയകേസില്‍ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന്‌ കാണിച്ച്‌ അഭയയുടെ പിതാവ്‌ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും.

കേസില്‍ പ്രതികളെന്നു സംശയിക്കുന്നവരില്‍ നടത്തിയ നാര്‍ക്കോ അനാലിസിസ്‌ പരിശോധനയില്‍ ക്രമക്കേടു നടന്നിട്ടുണ്ടെന്ന്‌ ഹൈക്കോടതി കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. നാര്‍ക്കോ അനാലിസിസ് പരിശോധന ചിത്രീകരിച്ച സി.ഡി പരിശോധിച്ചശേഷമാണ് കോടതി വാക്കാല്‍ ഈ സംശയം പ്രകടിപ്പിച്ചത്.

കേസുമായി ബന്ധപ്പെട്ട് രണ്ട് വൈദികരെയും ഒരു കന്യാസ്ത്രീയെയുമാണ് നാര്‍ക്കോ അനാലിസിസ് പരിശോധനയ്ക്ക് വിധേയരാക്കിയത്. മലയാളം അറിയാത്ത ഉദ്യോഗസ്ഥരാണ് മലായാളികളായ ഇവരെ ചോദ്യം ചെയ്തത്. ഇത് ശരിയായ തെളിവെടുപ്പിന് സഹായകരമായിയെന്ന് കരുതാനാവില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സി.ഡിയിലെ ചിത്രങ്ങളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. സി.ഡിയിലെ പല ഭാഗങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. കേസിന്‍റെ തുടര്‍ അന്വേഷണം ഹൈക്കോടതിയുടെ മേല്‍ നോട്ടത്തില്‍ നടത്തണമെന്ന്‌ ആവശ്യപ്പെട്ട അഭയയുടെ പിതാവ്‌ സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന്‌ പരിഗണിക്കും.
കൂടുതല്‍
അസിസ്റ്റന്‍റ് നിയമനം: സാക്ഷിവിസ്താരം ഇന്ന്
വയനാട്ടില്‍ യു.ഡി.എഫ് ഹര്‍ത്താല്‍
സ്വാശ്രയം: ഹര്‍ജി ഇന്ന് പരിഗണിക്കും
ഇന്ന് വിദ്യാഭാസ ബന്ദ്
പവര്‍ക്കട്ട് പിന്‍‌വലിക്കില്ല - കെ.എസ്.ഇ.ബി
നാളെ വിദ്യാഭ്യാസ ബന്ദ്