സ്വാശ്രയ മെഡിക്കല്‍ മാനേജമെന്‍റുകള്‍ നടത്തിയ പ്രവേശന പരീക്ഷ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്‍റുകളുടെ അസോസിയേഷനാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയിന്മേല്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന് ഇവര്‍ അഭ്യര്‍ത്ഥിക്കും. ഉച്ച കഴിഞ്ഞ് രണ്ടുമണിക്കാണ് ഈ അഭ്യര്‍ത്ഥന കോടതി പരിഗണിക്കുക. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് അടിയന്തിരമായി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
ഉത്തരവ് റദ്ദാക്കിയിലെങ്കില്‍ ഈ വര്‍ഷത്തെ പ്രവേശന പരിപാടികളുമായി മുന്നോട്ട് പോകാനാവില്ലെന്ന് അസോസിയേഷന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
|