വിവാദപാഠപുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ചൊവ്വാഴ്ച സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു. തര്‍ക്കഭാഗങ്ങള്‍ പുസ്തകത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം.
ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകമാണ് വിവാദമായത്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ കൂടാതെ സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലും വിദ്യഭ്യാസ ബന്ദ് ബാധകമാകുമെന്നും കെഎസ്‌യു അറിയിച്ചു.
ബന്ദിന്‍റെ പശ്ചാത്തലത്തില്‍ കേരള, എംജി, കണ്ണൂര്‍ സര്‍വ്വകലാശാലകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതിയ പരീക്ഷാതീയതി പിന്നീട് അറിയിക്കും.
ചൊവ്വാഴ്ച നടത്തുന്ന വിദ്യാഭ്യാസ ബന്ദിനു ശേഷം ബുധനാഴ്ച കെഎസ്‌യു തയ്യാറാക്കിയ സാമൂഹിക പാഠപുസ്തകം സ്കൂളുകളില്‍ വിതരണം ചെയ്യുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു.
|