പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പവര്‍ക്കട്ട് പിന്‍‌വലിക്കില്ല - കെ.എസ്.ഇ.ബി  Search similar articles
Electricity
KBJWD
പവര്‍ക്കട്ടും ലോഡ്ഷെഡ്ഡിംഗും ഉടന്‍ പിന്‍‌വലിക്കേണ്ടെന്ന് കെ.എസ്.ഇ.ബി ഉന്നതതലയോഗം തീരുമാനിച്ചു. പവ്വര്‍ക്കട്ടും ലോഡ് ഷെഡിംഗും ഏര്‍പ്പെടുത്തിയിട്ടും കാര്യമായ നേട്ടമുണ്ടായില്ലെന്നും കെ.എസ്.ഇ.ബി വിലയിരുത്തി.

വെടും എട്ട് ലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് പവ്വര്‍ക്കട്ടും ലോഡ് ഷെഡ്ഡിംഗും വഴി ബോര്‍ഡിന് ലാഭിക്കാനായത്. പ്രതീക്ഷിച്ചത്ര ലാഭം നേടാനായില്ല. കഴിഞ്ഞ കേരളത്തില്‍ നല്ല മഴ പെയ്തെങ്കിലും സംസ്ഥാനത്തെ ജല സംഭരണികളില്‍ കാര്യമായ രീതിയില്‍ ജലം ഒഴുകിയെത്തിയില്ല. അതിനാല്‍ പവര്‍ക്കട്ടും ലോഡ്ഷെഡ്ഡിംഗും പിന്‍‌വലിക്കാനാവില്ല.

ഇത്രയും രൂക്ഷമായ പ്രതിസന്ധിയുണ്ടായിട്ടും ഗാര്‍ഹിക ഉപഭോക്താക്കള്‍ വൈദ്യുതി ഉപയോഗത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ല. ഈ സ്ഥിതി തുടരുകയാണെങ്കില്‍ ജലവൈദ്യുതിയുടെ അളവ് 14 ദശലക്ഷമായി ചുരുക്കേണ്ടി വരും. പകരം തെര്‍മല്‍ വൈദ്യുതിയിലേക്ക് ബോര്‍ഡിന് നീങ്ങേണ്ടി വരും. ഇതിന് വളരെ വലിയ വില നല്‍കേണ്ടി വരും.

192 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞ മാസം ബോര്‍ഡിനുണ്ടായ നഷ്ടം. തെര്‍മല്‍ വൈദ്യുതി വാങ്ങുകയാണെങ്കില്‍ നഷ്ടം ഇനിയും കൂടുമെന്നും കെ.എസ്.ഇ.ബി ഉന്നതതല യോഗം വിലയിരുത്തി.
കൂടുതല്‍
നാളെ വിദ്യാഭ്യാസ ബന്ദ്
വികസനം തന്നെ പഠിപ്പിച്ചത് കരുണാകരന്‍ - കോടിയേരി
അരിവിഹിതം: യോജിച്ച സമരം ആവശ്യം
ഭൂമാഫിയയ്ക്ക് മുഖ്യന്‍റെ കൂട്ട് - ഉമ്മന്‍‌ചാണ്ടി
ചെങ്ങറ: തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു
തടി ഡിപ്പോകളില്‍ പരിശോധന തുടരുന്നു