പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സുര്‍ജിത്ത് നേതാക്കളുടെ നേതാവ്  Search similar articles
WDWD
ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വാധീനം അന്തരിച്ച ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന് ഉണ്ടായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. നേതാക്കളുടെ നേതാവായിരുന്നു സുര്‍ജിത്തെന്നും കോടിയേരി പറഞ്ഞു.

സുര്‍ജിത്തിന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയവരുടെ തിരക്ക് തന്നെ അദ്ദേഹത്തിന്‍റെ ജനസ്വാധീനത്തിന് തെളിവാണെന്ന് കോടിയേരി അഭിപ്രായപ്പെട്ടു. സുര്‍ജിത്തിന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

സുര്‍ജിത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ സാധാരണക്കാര്‍ മുതല്‍ ഉന്നത പദവികളില്‍ വിരാജിക്കുന്നവര്‍ വരെ എത്തിയിരിക്കുന്നു. പഞ്ചാബ്, ഹര്യാന എന്നിവിടങ്ങളിലെ കര്‍ഷകരുമായി സുര്‍ജിത്തിന് വലിയ ബന്ധം ഉണ്ടായിരുനു എന്ന് കോടിയേരി അനുസ്മരിച്ചു.

വ്യക്തിപരമായി തനിക്ക് ഏറ്റവും അടുപ്പമുള്ള നേതാക്കളില്‍ ഒരാളായിരുന്നു സുര്‍ജിത്തെന്നും കോടിയേരി പറഞ്ഞു. അദ്ദേഹത്തിന്‍റെ ദേഹവിയോഗം തീരാനഷ്ടമാണ്.
കൂടുതല്‍
പച്ചക്കറി കൃഷിക്ക് സഹായം നല്‍കും: മുല്ലക്കര
എപിഎല്‍: കേന്ദ്രനടപടി പ്രതിഷേധാര്‍ഹം
ചെങ്ങറ: ഒന്നാം വാര്‍ഷികത്തില്‍ സംഘര്‍ഷം
ഗുരുവായൂര്‍ ‘ഇല്ലംനിറ’ ഇന്ന്
സി സി എഫിനെ നീക്കാന്‍ നിര്‍ദ്ദേശം
കടാശ്വാസം: സര്‍ക്കാര്‍ വീഴ്ച വരുത്തി