പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പച്ചക്കറി കൃഷിക്ക് സഹായം നല്‍കും: മുല്ലക്കര  Search similar articles
WDWD
പച്ചക്കറി കൃഷിക്ക് നാല് ശതമാനം പലിശ നിരക്കില്‍ നിശ്ചിത കാലയളവിലേക്ക് വായ്പ ലഭ്യമാക്കുമെന്ന് കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍. സഹകരണ വകുപ്പുമായി ചേര്‍ന്നാകും പദ്ധതി നടപ്പാക്കുക.

മൂന്നാറില്‍ അടഞ്ഞ് കിടക്കുന്ന പച്ചക്കറി സംഭരണശാലകള്‍ തുറക്കാന്‍ നടപടി സ്വീകരിക്കുമെന്നും കൃഷി മന്ത്രി പറഞ്ഞു. പച്ചക്കറി കര്‍ഷകര്‍ക്ക് വേണ്ടി സ്വാശ്രയ വിപണികള്‍ തുറക്കും. കര്‍ഷക കൂട്ടായ്മകളും സംഘടിപ്പിക്കും.

ശീതകാല പച്ചക്കറി ഉല്പാദനം കൂട്ടുമെന്നും മന്ത്രി പറഞ്ഞു. വട്ടവട, കന്തല്ലൂര്‍ പ്രദേശങ്ങളിലാണ് കൂടുതലും പച്ചക്കറി ഉല്പാദനം നടക്കുന്നത്. എന്നാല്‍, ഇതില്‍ ഭൂരിഭാഗവും തമിഴ്നാട്ടിലേക്ക് പോകുകയാണ്.

ഹരിതശ്രീ പദ്ധതി നടപ്പാക്കിയെങ്കിലും കര്‍ഷകര്‍ക്ക് ഗുണം ചെയ്തിരുന്നില്ല. ഇടയ്ക്ക് പെയ്ത മഴയും കര്‍ഷകരെ പ്രതിസന്ധിയിലാക്കി. മൂന്നാറില്‍ 2375 ഹെക്ടറിലായി 30 കോടി രൂപയുടെ പച്ചക്കറി കൃഷിയാണ് നടക്കുന്നത്. ഇത് 200 കോടി രൂപയുടേതായി ഉയര്‍ത്തുകയാണ് ലക്‍ഷ്യം.
കൂടുതല്‍
എപിഎല്‍: കേന്ദ്രനടപടി പ്രതിഷേധാര്‍ഹം
ചെങ്ങറ: ഒന്നാം വാര്‍ഷികത്തില്‍ സംഘര്‍ഷം
ഗുരുവായൂര്‍ ‘ഇല്ലംനിറ’ ഇന്ന്
സി സി എഫിനെ നീക്കാന്‍ നിര്‍ദ്ദേശം
കടാശ്വാസം: സര്‍ക്കാര്‍ വീഴ്ച വരുത്തി
കരാര്‍ കേരളത്തിന് ദോഷം - ഐസക്