പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എപിഎല്‍: കേന്ദ്രനടപടി പ്രതിഷേധാര്‍ഹം  Search similar articles
WDWD
അടുത്ത ഡിസംബര്‍ വരെയുള്ള എ പി എല്‍ റേഷന്‍ വിഹിതം പൂര്‍ണ്ണമായും വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. സംസ്ഥാനത്ത് ഡിസംബര്‍ വരെ വിതരണം ചെയ്യാനുള്ള അരി സ്റ്റോക്കുണ്ടെന്ന കേന്ദ്ര നിലപാട് ക്രൂരമായ തമാശയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം കഴിഞ്ഞ വര്‍ഷം 251000 ലക്ഷം ടണ്‍ നെല്ലാണ് സംഭരിച്ചത്. കേന്ദ്രം ഏഴര രൂപയ്ക്ക് സംഭരിച്ചപ്പോള്‍ സംസ്ഥാനം 10 രൂപയ്ക്കാണ് നെല്ല് സംഭരിച്ചത്.

സംസ്ഥാനത്ത് നെല്ലുല്പാദനം 630000 ലക്ഷം ടണ്ണാണ്. ഇത് ആവശ്യമായതിന്‍റെ അഞ്ചിലൊന്ന് മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 85000 ടണ്‍ നെല്ല് കേന്ദ്ര പൂളിലേക്ക് നല്‍കി. കേരളത്തിന്‍റെ ആവശ്യം ഉന്നയിക്കുന്നതിന് അടുത്ത് തന്നെ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കുമെന്ന് മുഖ്യമന്ത്രിയും ഭക്‍ഷ്യമന്ത്രി സി ദിവാകരനും വെളിപ്പെടുത്തി.

കേന്ദ്ര കാബിനറ്റ് തീരുമാന പ്രകാരം കുട്ടനാട് പാക്കേജില്‍ കേന്ദ്ര വിഹിതം 25 ശതമാനവും സംസ്ഥാന വിഹിതം 75 ശതമാനവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കാനുളള ശ്രമമാണ് നടക്കുന്നത്. പാക്കേജ് സംബന്ധിച്ച് പ്രോജക്ട് റിപ്പോര്‍ട്ട് ഒരു മാസത്തിനകം കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വീഡിയോ കാണുക
കൂടുതല്‍
ചെങ്ങറ: ഒന്നാം വാര്‍ഷികത്തില്‍ സംഘര്‍ഷം
ഗുരുവായൂര്‍ ‘ഇല്ലംനിറ’ ഇന്ന്
സി സി എഫിനെ നീക്കാന്‍ നിര്‍ദ്ദേശം
കടാശ്വാസം: സര്‍ക്കാര്‍ വീഴ്ച വരുത്തി
കരാര്‍ കേരളത്തിന് ദോഷം - ഐസക്
കൂടുതല്‍ അരിയും ഗോതമ്പും അനുവദിച്ചു