പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചെങ്ങറ: ഒന്നാം വാര്‍ഷികത്തില്‍ സംഘര്‍ഷം  Search similar articles
ചെങ്ങറ ഭൂസമരത്തിന്‍റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ക്കിടെ സംഘര്‍ഷം. ഒന്നാം വാര്‍ഷികത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയ സി ആര്‍ നീലകണ്ഠന്‍, സ്വപന്‍ ഗാംഗുലി എന്നിവരുടെ വാഹനങ്ങള്‍ തോട്ടം തൊഴിലാളികള്‍ തല്ലിത്തകര്‍ത്തു.

പൊലീസ് എണ്ണത്തില്‍ കുറവായിരുന്നതിനാല്‍ തൊഴിലാളികളെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. രാവിലെ 10 മണിയോടെ കയ്യേറ്റ ഭൂമിയിലേക്ക് തൊഴിലാളികള്‍ മാര്‍ച്ച് നടത്തുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റശ്രമമുണ്ടായി.

തങ്ങളുടെ വാര്‍ഷിക ഉദ്ഘാടന ചടങ്ങ് തടസപ്പെട്ടതില്‍ കുടില്‍ കെട്ടി സമരം ചെയ്യുന്നവരും രോഷാകുലരാണ്. നാലായിരത്തോളം പേര്‍ ഭൂസമരം നടക്കുന്ന പ്രദേശത്ത് സംഘടിച്ച് നില്‍ക്കുകയാണ്.

തങ്ങളുടെ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരോ ജില്ലാ ഭരണകൂടമോ തയാറാ‍കുന്നില്ല എന്നാരോപിച്ചാണ് തോട്ടം തൊഴിലാളികള്‍ സംഘര്‍ഷം സൃഷ്ടിച്ചത്. കയ്യേറ്റ ഭൂമിയില്‍ നിന്ന് സമരക്കാരെ ഇറക്കി വിടാന്‍ ഒരു നീക്കവും നടത്തുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു.
കൂടുതല്‍
ഗുരുവായൂര്‍ ‘ഇല്ലംനിറ’ ഇന്ന്
സി സി എഫിനെ നീക്കാന്‍ നിര്‍ദ്ദേശം
കടാശ്വാസം: സര്‍ക്കാര്‍ വീഴ്ച വരുത്തി
കരാര്‍ കേരളത്തിന് ദോഷം - ഐസക്
കൂടുതല്‍ അരിയും ഗോതമ്പും അനുവദിച്ചു
നാല് കോളജുകളില്‍ സ്വന്തം നിലയില്‍ പ്രവേശനം