ഗുരുവായൂരിലെ ‘ഇല്ലം നിറ’ ഉത്സവം ഞായറാഴ്ച നടക്കുന്നു. രാവിലെ 9.15 മുതല്‍ 12 മണിവരെയാണ് ഇല്ലം നിറ.
ഗുരുവായൂരിലും സമീപ പ്രദേശങ്ങളിലുമുള്ള പാടങ്ങളില്‍ നിന്ന് കൊണ്ടു വന്ന നെല്ല് ഗുരുവായൂരപ്പന് സമര്‍പ്പിക്കുന്ന ചടങ്ങാണ് ഇല്ലം നിറ. പാടങ്ങളില്‍ നിന്ന് ആദ്യം കൊയ്തെടുക്കുന്ന നെല്ല് ആണ് ഭഗവാന് സമര്‍പ്പിക്കുന്നത്.
പുത്തരി കൊണ്ടുള്ള പായസം ഭഗവാന് സമര്‍പ്പിക്കുന്ന ചടങ്ങ് ബുധനാഴ്ച നടക്കും. ഇല്ലം നിറയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ നല്ല തിരക്കാണനുഭവപ്പെടുന്നത്.
|