സംസ്ഥാന വനം വിജിലന്‍സ് സി സി എഫിനെ നീക്കണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വന മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി. വനം വിജിലന്‍സ് സി സി എഫ് മെഹര്‍ സിംഗ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നേരിടുന്നതിനാലാണിത്.
കേന്ദ്ര സര്‍ക്കാരിന്‍റെ അന്വേഷണം നേരിടുന്ന മെഹര്‍സിംഗ് വനം വിജിലന്‍സിന്‍റെ തലപ്പത്ത് ഇരിക്കുന്നത് ശരിയല്ലെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതേതുടര്‍ന്ന് സി സി എഫ് തലത്തില്‍ അഴിച്ച് പണി നടത്താന്‍ ഒരുങ്ങുകയാണ് വനം മന്ത്രി ബിനോയ് വിശ്വമെന്ന് സൂചനയുണ്ട്.
ഡെറാഡൂണിലെ കേന്ദ്ര വൈല്‍ഡ് ലൈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രജിസ്ട്രാറായി പ്രവര്‍ത്തിക്കവെ ആണ് മെഹര്‍ സിംഗ് കേസില്‍ പെടുന്നത്. കേന്ദ്രം ഈ വിവരം സംസ്ഥാന സര്‍ക്കാരിന് കൈമാറിയിരുന്നു.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പോകാന്‍ മുഖ്യമന്ത്രിയുടെ അനുമതി മെഹര്‍ സിംഗ് തേടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പുതിയ നിര്‍ദ്ദശം നല്‍കിയത്.
|