കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക കടാശ്വാസം പൂര്‍ണ്ണതോതില്‍ കര്‍ഷകരില്‍ എത്താത്തതിന്‍റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി പ്രത്യേക ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്‍റെ പിടിപ്പ്‌കേട് മൂലം ആശ്വാസം കിട്ടാത്ത കര്‍ഷകര്‍ക്ക് കടാശ്വാസം നല്‍കാന്‍ വി.എസ് സര്‍ക്കാര്‍ തയാറാകണം. കാസേര്‍കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
ഹയര്‍ സെക്കന്‍ററി തലത്തില്‍ കൊണ്ടു വന്ന ഏകജാലക സംവിധാനം സമ്പൂര്‍ണ്ണ പരാജയമാണ്. ഇത് സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അങ്കലാപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
|