ഓണക്കാലത്ത് കേരളത്തിന് കൂടുതല്‍ അരിയും ഗോതമ്പും അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇരുപതിനായിരം ടണ്‍ ഗോതമ്പും പതിനായിരം ടണ്‍ അരിയും അടിയന്ത്രിരമായി അനുവദിക്കും.
കേന്ദ്ര ഭക്‍ഷ്യമന്ത്രി ശരത് പവാര്‍ ഡല്‍ഹിയില്‍ അറിയിച്ചതാണിത്. എ.പി.എല്‍ നിരക്കിലാവും അരിയും ഗോതമ്പും വിതരണം ചെയ്യുക. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ കെ.മുരളീധരന്‍ എന്നിവരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ നടപടി.
കേരളത്തില്‍ കെട്ടികിടക്കുന്ന അരി വിതരണം ചെയ്യാനാണ് ആവശ്യപ്പെട്ടത്. പ്രത്യേക പരിഗണനയാണ് കേന്ദ്ര ഭക്‍ഷ്യ മന്ത്രാലയം കേരളത്തോട് കാട്ടുന്നത്. എന്നാലിത് രാഷ്ട്രീയവത്ക്കരിക്കാനാണ് കേരളം ശ്രമിക്കുന്നതെന്ന് ശരത് പവാര്‍ പറഞ്ഞു.
|