പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സര്‍ചാര്‍ജ്: കമ്മിഷന്‍ സിറ്റിംഗ് തുടങ്ങി  Search similar articles
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ സിറ്റിംഗ് നടത്തി. തിരുവനന്തപുരത്തായിരുന്നു സിറ്റിംഗ്.

സര്‍ചാര്‍ജുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനാണ് കമ്മിഷന്‍ സിറ്റിംഗ് നടത്തിയത്. അധികവിലയ്ക്ക് വാങ്ങുന്ന വൈദ്യുതിക്ക് സര്‍ചാര്‍ജ് ഈടാക്കണമെന്ന് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. വിവിധ താരിഫുകള്‍ക്ക് 50 പൈസ മുതല്‍ രണ്ട് രൂപവരെ സര്‍ചാര്‍ജ് നിരക്കാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരിക്കുന്നത്.

വൈദ്യുതി പ്രതിസന്ധി മൂലം കെ.എസ്.ഇ.ബിക്ക് 2548.48 കോടി രൂപയുടെ അധികബാധ്യതയാണുള്ളതെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍റെ സിറ്റിംഗില്‍ കെ.എസ്.ഇ.ബി അറിയിച്ചു. അടിയന്തിരമായി സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ബോര്‍ഡിന്‍റെ നിലനില്‍പ്പ് തന്നെ ആശങ്കയിലാവുമെന്ന് കെ.എസ്.ഇ.ബി മേധാവി മാത്യു ജോര്‍ജ് കമ്മിഷനെ അറിയിച്ചു.

സര്‍ചാര്‍ജ് ഏര്‍പ്പെടുത്തണമെന്ന കെ.എസ്.ഇ.ബിയുടെ ശുപാര്‍ശ സംബന്ധിച്ച് പൊതുജനങ്ങളും വിവിധ സംഘടനകളും റഗുലേറ്ററി കമ്മിഷന് മുമ്പാകെ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. തമിഴ്നാട്, ഹരിയാന, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വളരെ കുറവാണ്.

ഈ സാഹചര്യത്തില്‍ കേരളത്തിലും ഒരു കാരണവശാലും നിരക്ക് കൂട്ടാന്‍ പാടില്ലെന്ന് ഉപഭോക്താക്കള്‍ കമ്മിഷനെ അറിയിച്ചു. കമ്മിഷന്‍റെ തിരുവനന്തപുരത്തെ സിറ്റിംഗില്‍ ചെയര്‍മാന്‍ കെ. ബാലകൃഷ്ണനും അംഗങ്ങളും പങ്കെടുത്തു. കമ്മിഷന്‍ തിങ്കളാഴ്ച എറണാകുളത്ത് വച്ച് പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം സ്വീകരിക്കും.

ഇതിന് ശേഷം സര്‍ചാര്‍ജുമായി ബന്ധപ്പെട്ട് കമ്മിഷന്‍ അന്തിമ തീരുമാനമെടുക്കും.
കൂടുതല്‍
പെട്രോള്‍ പമ്പുകളുടെ സമയം പുന:ക്രമീകരിച്ചു
സിറിയന്‍ കപ്പല്‍ ആശങ്ക ഉയര്‍ത്തി
മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു - ചെന്നിത്തല
സുര്‍ജിത്തിന്‍റെ നിര്യാണം: വി.എസ് ഡല്‍ഹിയിലെത്തി
കേരളത്തില്‍ മഴയുടെ അളവ് കുറഞ്ഞു
അനസ്തേഷ്യയിലെ പിഴവ്; യുവാവ് മരിച്ചു