പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സിറിയന്‍ കപ്പല്‍ ആശങ്ക ഉയര്‍ത്തി  Search similar articles
ഇന്ത്യന്‍ പതാകയുമായി കൊല്ലം തീരത്ത്‌ നങ്കൂരമിട്ട സിറിയന്‍ കപ്പല്‍ ആശങ്ക ഉയര്‍ത്തി. ഇന്ന്‌ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു കപ്പല്‍ കണ്ടെത്തിയത്‌.

കൊല്ലത്തെ മുണ്ടയ്ക്കല്‍ ഭാഗത്തുനിന്ന്‌ ഏകദേശം 11 നോട്ടിക്കല്‍ മെയില്‍ അകലെയായി ഉള്‍ക്കടലില്‍ നങ്കൂരമിട്ട നിലയിലായിരുന്നു കപ്പല്‍. രാത്രി കടലില്‍ പോയ മത്സ്യത്തൊഴിലാളികളാണ്‌ കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നതായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിനെ അറിയിച്ചത്‌. രാത്രിയില്‍ ടൈറ്റാനിയത്തിനടുത്ത്‌ കരയില്‍ നിന്നും കപ്പല്‍ കണ്ടതായി നാട്ടുകാരും പറഞ്ഞിരുന്നു.

തുടര്‍ന്ന് ഇന്ന് രാവിലെ നീണ്ടകരനിന്ന്‌ പോയ മറൈന്‍ എന്‍ഫോഴ്‌സ്‌ 10 മണിയോടെ കപ്പലിനടുത്തെത്തി. സിറിയന്‍ ചരക്ക്കപ്പലായ 'അന്റാറസ്‌' ആണ്‌ നങ്കൂരമിട്ടിരിക്കുന്നതെന്ന്‌ കണ്ടെത്തി. സിങ്കപ്പൂരില്‍ നിന്ന്‌ കറാച്ചിയിലേയ്ക്ക്‌ വന്ന കപ്പല്‍ എന്‍ജിന്‍ തകരാര്‍ മൂലം നങ്കുരമിട്ടതാണെന്നാണ്‌ കപ്പലിലുള്ളവര്‍ പറയുന്നത്‌.

സ്റ്റീല്‍ കമ്പികളായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. തകരാര്‍ പരിഹരിച്ചതിന് ശേഷം കപ്പല്‍ കറാച്ചിയിലേക്ക് പോയി. കപ്പലില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയിട്ടുള്ളത്‌ സംശയാസ്‌പദമാണെന്ന്‌ മറൈന്‍ എന്‍ഫോഴ്സ്‌മെന്‍റ് അറിയിച്ചു. അന്വേഷണം തുടങ്ങിയിട്ടുണ്ട്‌.
കൂടുതല്‍
മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു - ചെന്നിത്തല
സുര്‍ജിത്തിന്‍റെ നിര്യാണം: വി.എസ് ഡല്‍ഹിയിലെത്തി
കേരളത്തില്‍ മഴയുടെ അളവ് കുറഞ്ഞു
അനസ്തേഷ്യയിലെ പിഴവ്; യുവാവ് മരിച്ചു
ബാഫഖി തങ്ങളുടെ മൃതദേഹം കബറടക്കി
കേരളത്തില്‍ മതനിരാസം പ്രചരിപ്പിക്കാന്‍ ശ്രമം - മാര്‍ ക്ലീമീസ്