പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു - ചെന്നിത്തല  Search similar articles
Ramesh chennithala
KBJWD
സംസ്ഥാനത്തെ അരിപ്രശ്നത്തില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കേരളത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി.

അരി വിതരണത്തിന്‍റെ കാര്യത്തില്‍ കേന്ദ്രവുമായി സംസ്ഥാനം കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. കേന്ദ്രപൂളിലേക്ക്‌ അരി നല്‍കാനില്ലെന്ന്‌ മുഖ്യമന്ത്രിയുടെയും ഭക്‍ഷ്യമന്ത്രിയുടെയും വാദങ്ങള്‍ ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ്‍.

കേന്ദ്രപൂളിലേക്ക്‌ അരി നല്‍കാമെന്നുള്ള കേരളവുമായുള്ള കരാര്‍ കാലഹരണപ്പെട്ടിട്ടില്ല. കരാര്‍ കാലഹരണപ്പെട്ടെങ്കില്‍ പിന്നെ കേരളം കേന്ദ്രപൂളിലേക്ക്‌ അരി നല്‍കിയത്‌ എന്തിനാണെന്ന്‌ അദ്ദേഹം ചോദിച്ചു. ഈ വര്‍ഷം 85,000 ടണ്‍ അരി കേരളം കേന്ദ്ര പൂളിലേക്കു നല്‍കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇനി 83,000 ടണ്‍ അരി കേന്ദ്രപൂളിലേക്ക്‌ നല്‍കാനുണ്ടെന്നും ഈ അരി സെപ്റ്റംബര്‍ മുതല്‍ എ.പി.എല്‍ വിഭാഗക്കാര്‍ക്ക്‌ വിതരണം ചെയ്യണമെന്നുമാണ്‌ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കൂടുതല്‍
സുര്‍ജിത്തിന്‍റെ നിര്യാണം: വി.എസ് ഡല്‍ഹിയിലെത്തി
കേരളത്തില്‍ മഴയുടെ അളവ് കുറഞ്ഞു
അനസ്തേഷ്യയിലെ പിഴവ്; യുവാവ് മരിച്ചു
ബാഫഖി തങ്ങളുടെ മൃതദേഹം കബറടക്കി
കേരളത്തില്‍ മതനിരാസം പ്രചരിപ്പിക്കാന്‍ ശ്രമം - മാര്‍ ക്ലീമീസ്
ആക്രമണം: ഷൊര്‍ണൂരില്‍ ഹര്‍ത്താല്‍