പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സുര്‍ജിത്തിന്‍റെ നിര്യാണം: വി.എസ് ഡല്‍ഹിയിലെത്തി  Search similar articles
കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.എം നേതാവ് ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്‍റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഡല്‍ഹിയിലെത്തി.

സുര്‍ജിത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ നിരവധി നേതാക്കള്‍ ഡല്‍ഹിയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത്. സുര്‍ജിത്തിന്‍റെ ഭാര്യ പ്രീതം കൌറിനെ കണ്ട് അദ്ദേഹം തന്‍റെ ദുഖം അറിയിച്ചു. കേരളത്തില്‍ നിന്നുമുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

ഉത്തര്‍പ്രദേശ് മുഖ്യമന്തി മായാവതി വൈകുന്നേരത്തോടെ ഡല്‍ഹിയിലെത്തും. സി.പി.എമ്മിന്‍റെ ഒട്ടുമിക്ക പൊളിറ്റ് ബ്യൂറോ അംഗങ്ങളെല്ലാം ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരമാണ് സുര്‍ജിത്തിന്‍റെ സംസ്കാരം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് അന്തരിച്ച സുര്‍ജിത്തിന്‍റെ മൃതദേഹം ഇപ്പോള്‍ ഡല്‍ഹി ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് അദ്ദേഹത്തിന്‍റെ തീന്‍‌മൂര്‍ത്തി ലൈനിലെ വസതിയില്‍ മൃതദേഹം കൊണ്ടു വരും. ഇവിടെ വച്ച് രാഷ്ട്രപതി പ്രതിഭാപാട്ടീല്‍, പ്രധാനമന്ത്രി മന്‍‌മോഹന്‍സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും.

തുടര്‍ന്ന് ഒമ്പത് മണിമുതല്‍ പാര്‍ട്ടി ആസ്ഥാനത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് 2.30 വരെ ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹത്തില്‍ പൊതുജനങ്ങള്‍ക്ക് ആദാരാഞ്ജലികള്‍ അര്‍പ്പിക്കാം.
കൂടുതല്‍
കേരളത്തില്‍ മഴയുടെ അളവ് കുറഞ്ഞു
അനസ്തേഷ്യയിലെ പിഴവ്; യുവാവ് മരിച്ചു
ബാഫഖി തങ്ങളുടെ മൃതദേഹം കബറടക്കി
കേരളത്തില്‍ മതനിരാസം പ്രചരിപ്പിക്കാന്‍ ശ്രമം - മാര്‍ ക്ലീമീസ്
ആക്രമണം: ഷൊര്‍ണൂരില്‍ ഹര്‍ത്താല്‍
ബാഫക്കി തങ്ങളുടെ കബറടക്കം ഇന്ന്