പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കേരളത്തില്‍ മഴയുടെ അളവ് കുറഞ്ഞു  Search similar articles
Rain
KBJWD
ഈ മണ്‍സൂണ്‍ കാലത്ത് സംസ്ഥാനത്ത് 31 ശതമാനം മഴയുടെ കുറവുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സീസണില്‍ ഏറ്റവും കുറച്ച് മഴ ലഭിച്ചത് വയനാട്ടിലാണ്.

രണ്ട് ദിവസത്തിനുള്ളില്‍ മഴ വീണ്ടും ശക്തിപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂണ്‍ ഒന്നു മുതല്‍ ജൂലൈ മുപ്പത് വരെ പെയ്ത മഴയുടെ അളവാണ് കണാക്കാക്കിയത്. വയനാട്ടില്‍ ഈ സീസണില്‍ 1835.3 മില്ലീമീറ്റര്‍ മഴ കിട്ടേണ്ട സ്ഥാനത്ത് 713.2 മില്ലീമീറ്റര്‍ മഴയാണ് ഇതുവരെ ലഭിച്ചത്. 61 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

കണ്ണൂരിലും തിരുവനന്തപുരത്തും 39 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. എന്നാല്‍ കഴിഞ്ഞയാഴ്ച കേരളത്തില്‍ നല്ല മഴ ലഭിച്ചു. 83 ശതമാനം അധികം മഴയാണ് കഴിഞ്ഞയാഴ്ച കേരളത്തില്‍ കിട്ടിയത്. കൊല്ലത്ത് 162 ശതമാ‍നം അധികം മഴയാണ് പോയവാരം ലഭിച്ചത്. ലക്ഷദ്വീപില്‍ ഈ കാലവര്‍ഷക്കാലത്ത് സാധാരണ പോലെ തന്നെ മഴ ലഭിച്ചു.

അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദം രൂപംകൊള്ളാന്‍ സാധ്യതയുണ്ട്. ഈ ന്യൂനമര്‍ദ്ദം ആന്ധ്രാ തീരത്തേയ്ക്ക് നീങ്ങിയാല്‍ കേരളത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കൂടുതല്‍
അനസ്തേഷ്യയിലെ പിഴവ്; യുവാവ് മരിച്ചു
ബാഫഖി തങ്ങളുടെ മൃതദേഹം കബറടക്കി
കേരളത്തില്‍ മതനിരാസം പ്രചരിപ്പിക്കാന്‍ ശ്രമം - മാര്‍ ക്ലീമീസ്
ആക്രമണം: ഷൊര്‍ണൂരില്‍ ഹര്‍ത്താല്‍
ബാഫക്കി തങ്ങളുടെ കബറടക്കം ഇന്ന്
സുര്‍ജിത്തിന്‍റെ നിര്യാണം വലിയ നഷ്ടം - കരുണാകരന്‍