പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആക്രമണം: ഷൊര്‍ണൂരില്‍ ഹര്‍ത്താല്‍  Search similar articles
സി.പി.എമ്മില്‍ നിന്നും പുറത്താക്കിയ ഷൊര്‍ണ്ണൂര്‍ നഗരസഭ വൈസ്‌ ചെയര്‍മാന്‍ എം.ആര്‍ മുരളിയ്ക്കെതിരെ വീണ്ടും ആക്രമണം ഉണ്ടായി.

സംഭവത്തില്‍ പ്രതിഷേധിച്ച് മുരളിയുടെ നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ സമിതി ഇന്ന് ഷൊര്‍ണ്ണുര്‍ നഗരസഭയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. മുരളിയെ അനുകൂലിക്കുന്നവര്‍ ഇന്ന് രാവിലെ കൊളപ്പുള്ളി ടൌണില്‍ പ്രകടനം നടത്തി. ഷൊര്‍ണ്ണൂ‍രിലേക്ക് പ്രകടനം നടത്താനാന് ഇവര്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ പൊലീസ് ഇടപെട്ട് പ്രകടനം നിരോധിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ കൊളപ്പുള്ളി ടൌണില്‍ റോഡ് ഉപരോധിച്ചു. ഷൊര്‍ണൂര്‍ ടൌണില്‍ ഇരുവിഭാഗവും നിലയുറപ്പിച്ചിട്ടുണ്ട്. ഹര്‍ത്താലിന്‍റെ ഭാഗമായി. ജനകീയ പ്രതിരോധ സമിതി വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസുകാര്‍ ഇടപെട്ട് വാഹനഗതാഗതം സുഗമമാക്കുകയായിരുന്നു.

രാവിലെ കടകള്‍ തുറന്നിരുന്നെങ്കിലും ഇപ്പോള്‍ കടകളെല്ലാം അടച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് മുരളിക്ക് നേരെ ആക്രമണം ഉണ്ടായത്. മൂന്ന് ജീപ്പുകളിലായെത്തിയ സംഘം മുരളി സഞ്ചരിച്ചിരുന്ന കാറിനെ ആക്രമിക്കുകയായിരുന്നു. കാര്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. ഇതില്‍ മുരളിക്കും പരിക്കേറ്റു.

തകര്‍ന്ന കാറുമായി പൊലീസ് സ്റ്റേഷനിലെത്തി മുരളി പരാതി നല്‍കുകയായിരുന്നു. കണ്ടാലറിയാവുന്ന ഇരുപത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുരളിയെ അനുകൂലിക്കുന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍‌പേഴ്സണ്‍ വിമലയുടെ വീടിന് നേരെയും ആക്രമണം ഉണ്ടായി. വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷമായിരുന്നു ആക്രമണം.

കഴിഞ്ഞ മാസവും എം.ആര്‍ മുരളിക്ക് നേരെ ആക്രമണം ഉണ്ടായി. സി.പി.എം പ്രാദേശിക നേതൃത്വമാണ് തനിക്കെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്നതെന്ന് മുരളി ആരോപിച്ചു.
കൂടുതല്‍
ബാഫക്കി തങ്ങളുടെ കബറടക്കം ഇന്ന്
സുര്‍ജിത്തിന്‍റെ നിര്യാണം വലിയ നഷ്ടം - കരുണാകരന്‍
സുര്‍ജിത്തിന്‍റെ നിര്യാണം തീരാനഷ്ടം - വി.എസ്
സുര്‍ജിത് പാര്‍ട്ടിയെ ശക്തിപ്പെടുത്തി - ഐസക്
സുര്‍ജിത്തിന്‍റെ സംസ്കാരം ഞായറാഴ്ച
കേന്ദ്രനീക്കം കുത്തകകളെ സഹായിക്കാന്‍ - റവന്യൂമന്ത്രി