എസ് എം ഇ റാഗിംഗ് കേസിലെ പ്രതികള്‍ക്ക് പ്രത്യേക കോടതി കുറ്റപത്രം നല്‍കി. ഒമ്പത് പ്രതികള്‍ക്കാണ് കുറ്റപത്രം നല്‍കിയത്.
ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ക്ക് ബലാല്‍സംഗം, ലൈംഗിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം നല്‍കിയിട്ടുള്ളത്. ബാക്കിയുള്ള മൂന്ന് പേര്‍ക്കെതിരെ തെളിവ് നശിപ്പിക്കല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുളളത്.
പ്രത്യേക കോടതി ജഡ്ജി ശശിധരന്‍ നായരാണ് കുറ്റപത്രം നല്‍കിയത്. വിചാരണ തീയതി അടുത്ത മാസം 25ന് തീരുമാനിക്കും.
കേസ് ജൂണ്‍ 23ന് പരിഗണിച്ചെങ്കിലും കുറ്റപത്രത്തില്‍ അവ്യക്തത ഉണ്ടായിരുന്നതിനാല്‍ ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഒന്നാം വര്‍ഷ നേഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കോളേജ് ലാബില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.
|