പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കേരളത്തിലും ഭീകര ഭീഷണി  Search similar articles
കേരളത്തിലും സ്ഫോടന പരമ്പരകള്‍ നടക്കുമെന്ന് അജ്ഞാത സന്ദേശം ലഭിച്ചതായി വാര്‍ത്ത. ബംഗലുരുവിലെ മാദ്ധ്യമ പ്രവര്‍ത്തകനാണ് അജ്ഞാത സന്ദേശം ലഭിച്ചതെന്നാണ് സുചന.

ഈ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ഡി ജി പി അടിയന്തര യോഗം വിളിച്ച് കൂട്ടി. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

എന്നാല്‍, അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ബംഗലുരു, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ സ്ഫോടനങ്ങള്‍ നടന്നു, അടുത്ത സ്ഫോടനം തിരുവനന്തപുരത്താണ് എന്നാണത്രേ മാധ്യമ പ്രവര്‍ത്തകന് ലഭിച്ച ടെലഫോണ്‍ സന്ദേശത്തിലുളളത്.

മാധ്യമ പ്രവര്‍ത്തകന്‍ സന്ദേശം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിക്ക് കൈമാറി എന്നാണറിയുന്നത്. കേന്ദ്രത്തില്‍ നിന്ന് കേരള പൊലീസിന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഡി ജി പി യോഗം വിളിച്ച് കൂട്ടിയതെന്നാണ് സുചന.

തിങ്കളാ‍ഴ്ച ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉന്നത തല സുരക്ഷാ യോഗം തിരുബനന്തപുരത്ത് വിളിച്ച് കൂട്ടിയിട്ടുണ്ട്.
കൂടുതല്‍
ശാന്താ പി നായരുടെ മൃതദേഹം സംസ്കരിച്ചു
മതനിഷേധത്തിനെതിരെ ഉപവാസം
കരാര്‍ ഒറ്റപ്പെടല്‍ അവസാനിപ്പിക്കാന്‍
സുരക്ഷ: ഉന്നതതല യോഗം തിങ്കളാഴ്ച
പി സി രാധാകൃഷ്ണന്‍ അന്തരിച്ചു
പട്ടാമ്പി കൊല: റെജികുമാര്‍ പിടിയില്‍