പിന്നണി ഗായിക ശാന്താ പി. നായര്‍ (79) അന്തരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെന്നൈയിലെ കോടമ്പാക്കത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നൂറിലേറെ മലയാള ചിത്രങ്ങളില്‍ അവര്‍ പാടിയിട്ടുണ്ട്.
1961ലെ മുറപ്പെണ്ണ് എന്ന ചിത്രത്തിലാണ് അവര്‍ അവസാനമായി പാടിയത്. വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം ഏറെ നാള്‍ ഇവര്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ നാല് മാസമായി ഇവര്‍ കിടപ്പിലായിരുന്നു. 1954 ല്‍ പുറത്തിറങ്ങിയ തിരമാലയിലാണ് ആദ്യം ശാന്താ പി. നായര്‍ പാടിയത്.
തൃശൂര്‍ സ്വദേശിയായ ഇവരുടെ ഭര്‍ത്താവ് തിരക്കഥാകൃത്തായ കെ.പത്മനാഭന്‍ നായരായിരുന്നു. അദ്ദേഹം നേരത്തെ മരിച്ചിരുന്നു. കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം ആകാശവാണിയില്‍ ഇവര്‍ ജോലി ചെയ്തിരുന്നു. ഇവരുടെ മകള്‍ ലത ചെന്നൈ ആകാശവാണിയില്‍ ഡപ്യൂട്ടി ഡയറക്ടറാണ്. സംസ്കാരം ഞായറാഴ്ച ചെന്നൈയില്‍ നടക്കും.
പി.ഭാസ്കരന്‍, രാഘവന്‍ മാഷ് എന്നിവരോടൊപ്പം ഇവര്‍ ജോലി ചെയ്തിട്ടുണ്ട്. വയലാര്‍ രാമവര്‍മ്മയുടെ ആദ്യഗാനം ശാന്താ പി. നായരാണ് ആലപിച്ചത്.
|