പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കൊച്ചിയില്‍ എണ്ണ പര്യവേഷണം  Search similar articles
എണ്ണ പര്യവേഷണത്തിന് കൊച്ചി തീരം ഏറെ അനുയോജ്യമാണെന്നും താമസിയാതെ ഇതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ഒ.എന്‍.ജി.സി ചെയര്‍മാന്‍ ആര്‍.എല്‍. ശര്‍മ്മ അറിയിച്ചു.

ആണവകരാറില്‍ ഏര്‍പ്പെടുന്നതോടെ ഇന്ത്യയുടെ സാമ്പത്തി ശക്തി കൂടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നവരത്ന കമ്പനികളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനാണ് ഒ.എന്‍.ജി.സി ശ്രമിക്കുന്നത്. കൊച്ചി തീരത്ത് എണ്ണ പര്യവേഷണത്തിനുള്ള നടപടികള്‍ ഉടന്‍ തുടങ്ങും. മംഗലാപുരത്ത് എല്‍.എന്‍.ജി ടെര്‍മിനല്‍ തുടങ്ങാനും പദ്ധതിയുണ്ട്.

ഇതിനെപ്പറ്റിയുള്ള സുപ്രധാന തീരുമാനങ്ങള്‍ അടുത്ത തിങ്കളാഴ്ച നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ആണവക്കരാര്‍ ഒപ്പിടുന്നത് സാമ്പത്തിക മുന്നേറ്റത്തിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ലാഭം ഉണ്ടാക്കുന്ന കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തുന്ന നികുതിയെ സ്വാഗതം ചെയ്യുന്നു.

അതേസമയം സബ്സിഡി സമ്പ്രദായം നിര്‍ത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂടുതല്‍
നഗര പദ്ധതി: ഓഹരിപങ്കാളിത്തം ഉടന്‍
നെല്‍‌വയല്‍ സംരക്ഷണ ബില്‍ പ്രായോഗികമല്ല - ഉമ്മന്‍‌ചാണ്ടി
കുട്ടനാട് പാക്കേജ് ശിക്ഷാപാക്കേജായി - സുധാകരന്‍
തട്ടേക്കാട് ദുരന്തം: പ്രതിക്ക് അഞ്ച് വര്‍ഷം തടവ്
സംസ്ഥാനത്ത് അണക്കെട്ടുകള്‍ വൃത്തിയാക്കുന്നു
സ്വാമിനാഥന്‍ ശുപാര്‍ശയില്‍ മാറ്റം വരുത്തി - വി.എസ്