പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നെല്‍‌വയല്‍ സംരക്ഷണ ബില്‍ പ്രായോഗികമല്ല - ഉമ്മന്‍‌ചാണ്ടി  Search similar articles
Ummanchandy
KBJWD
സംസ്ഥാന നിയമസഭ പാസാക്കിയ നെല്‍‌വയല്‍ നീര്‍ത്തട സംരക്ഷണ ബില്‍ പ്രായോഗികമല്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടി ആരോപിച്ചു.

വയലില്‍ നെല്‍‌കൃഷി മാത്രമേ ചെയ്യാവൂ എന്ന് കര്‍ഷകരെ നിര്‍ബന്ധിക്കുന്നവര്‍ അതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയത്ത് വര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍‌ചാണ്ടി. നിയമത്തില്‍ നിലങ്ങള്‍ നികത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നതിനോട് പ്രതിപക്ഷത്തിന് യോജിപ്പാണുള്ളത്.

എന്നാല്‍ വയലില്‍ കര്‍ഷകന്‍ നെല്‍‌കൃഷി തന്നെ ചെയ്യണം ഇല്ലെങ്കില്‍ നടപടിയെടുക്കുമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ല. നിലം കൃഷിചെയ്യാതെ തരിശിട്ടാല്‍ ഉടമസ്ഥനെതിരെ നടപടിയെടുക്കുമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇതെല്ലാം കാര്‍ഷിക മേഖലയില്‍ അതീവ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കും.

കര്‍ഷകര്‍ വളരെയേറേ ബുദ്ധിമുട്ടനുഭവിക്കുന്ന സമയമാണിത്. ആ അവസരത്തില്‍ ഇത്തരമൊരു സമീപനം സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നെല്‍‌വയല്‍ നീര്‍ത്തട സംരക്ഷണ ബില്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയാണെന്ന ആരോപണം സംസ്ഥാനത്ത് വ്യാപകമായിട്ടുണ്ട്.

നെല്ലിന് പകരം മറ്റ് കാര്‍ഷിക വിളകള്‍ വയലില്‍ ചെയ്താല്‍ കര്‍ഷകര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന വ്യവസ്ഥയാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്.
കൂടുതല്‍
കുട്ടനാട് പാക്കേജ് ശിക്ഷാപാക്കേജായി - സുധാകരന്‍
തട്ടേക്കാട് ദുരന്തം: പ്രതിക്ക് അഞ്ച് വര്‍ഷം തടവ്
സംസ്ഥാനത്ത് അണക്കെട്ടുകള്‍ വൃത്തിയാക്കുന്നു
സ്വാമിനാഥന്‍ ശുപാര്‍ശയില്‍ മാറ്റം വരുത്തി - വി.എസ്
പി.സി തോമസിന്‍റെ കര്‍ഷക സമ്മേളനം ഇന്ന്
പീഡനം: അന്വേഷണം ആരംഭിച്ചു