18 പേരുടെ മരണത്തിനിടയാക്കിയ തട്ടേക്കാട് ബോട്ട് ദുരന്തത്തിലെ മുഖ്യപ്രതി പി.എം രാജുവിനെ അഞ്ച് വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു.
അഡീഷണല്‍ ജില്ലാ ജഡ്ജി പി.ഡി ശാര്‍ങധരനാണ് ശിക്ഷ വിധിച്ചത്. രാജു കുറ്റ്ക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. അപകടം നടന്ന ബോട്ടിന്‍റെ ഡ്രൈവറും ഉടമയുമാണ് രാജു. ഒന്നര ലക്ഷം രൂപ ദുരന്തത്തില്‍ മരണമടഞ്ഞ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നല്‍കും. പ്രതി പണം നല്‍കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
രാവിലെ പ്രതിയുടെ വാദം കോടതി കെട്ടിരുന്നു. ഇതില്‍ പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചു. മനപ്പൂര്‍വ്വമായ ഒരു കുറ്റമല്ല പ്രതി ചെയ്തതെന്നും രാജുവിന്‍റെ അഭിഭാഷകര്‍ വാദിച്ചു. ഇക്കാര്യം പരിഗണിച്ച കോടതി അഞ്ച് വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിക്കുകയായിരുന്നു.
അങ്കമാലിക്ക് സമീപമുള്ള എളവൂര്‍ സെന്റ് ആന്റണീസ് യു.പി. സ്‌കൂളിലെ 15 വിദ്യാര്‍ഥികളും മൂന്ന് അധ്യാപികമാരുമാണ് കുട്ടമ്പുഴയാറില്‍ ബോട്ടുമുങ്ങി കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 20ന് മരിച്ചത്. ആറുപേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്ടില്‍ അറുപതോളം പേരെ കയറ്റിയപ്പോഴാണ് ദുരന്തമുണ്ടായത്.
|