യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചതിന് ശേഷം കേന്ദ്രം സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശകളില്‍ മാറ്റം വരുത്തിയെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.
കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള മുഴുവന്‍ തുകയും സംസ്ഥാനം കണ്ടെത്തേണ്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ കര്‍ഷകര്‍ക്കുള്ള പലിശവിതരണ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കൃഷി ഭൂമി തര്‍ശിടുന്നവര്‍ ഭൂ സ്വാമിമാരെ സഹായിക്കുകയാണ്. സംസ്ഥാനത്ത് കള്ളപ്പണക്കാര്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടുകയാണ്.
ഇവര്‍ വന്‍ തുക മുടക്കിയാണ് ഭൂമി വാങ്ങുന്നത്. അതിനാല്‍ സാധാരണക്കാര്‍ക്ക് ഭൂമി വാങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലിരിക്കുന്നതെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.
|