പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പി.സി തോമസിന്‍റെ കര്‍ഷക സമ്മേളനം ഇന്ന്  Search similar articles
P.C Thomas
KBJWD
കേരള കോണ്‍‌ഗ്രസ് (ജോസഫ്) വിഭാഗം നേതാവ് പി.സി തോമസിന്‍റെ നേതൃത്വത്തിലുള്ള കര്‍ഷക സമ്മേളനം ഇന്ന് ഉച്ചയ്ക്ക് കോട്ടയത്ത് ചേരും. സമ്മേളനം നടത്താനുള്ള പി.സി. തോമസിന്‍റെ നീക്കത്തിനെതിരെ കഴിഞ്ഞ ദിവസം പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് പ്രസ്താവന ഇറക്കിയിരുന്നു.

ഇത് പാര്‍ട്ടി ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ഇന്നത്തെ സമ്മേളനം നിര്‍ണ്ണായകമാണ്. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്കറിയാ തോമസും ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്ട്യനുമാണ് പുതിയ നീക്കത്തിന് പി.സി തോമസിന് കൂട്ടായി ഉണ്ട്.

പാര്‍ട്ടിചെയര്‍മാന്‍ അടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ പി.സി തോമസിന്‍റെ നീക്കത്തെ ഏറെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. കര്‍ഷക സമ്മേളനത്തിന്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു വലിയ വിഭാഗത്തിന്‍റെ പിന്തുണ തോമസിനുണ്ട്. പിന്തുണയുമായി എത്തുന്നവരുടെ എണ്ണം തടയാനാണ് പി.ജെ. ജോസഫ് കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയത്.

കര്‍ഷകസംഘടനകളും പഴയ ഐ.എഫ്.ഡി.പി നേതാക്കളും പി.സി തോമസിനൊപ്പമുണ്ട്. വി.എന്‍ വാസവന്‍ എം.പിയും സുരേഷ് കുമാര്‍ എം.പിയും സമ്മേളനത്തില്‍ പങ്കെടുക്കും. കര്‍ഷകസമ്മേളനം നടത്താന്‍ പിന്തുണയുമായി സി.പി.എമ്മും രംഗത്ത് വന്നിട്ടുണ്ട്. മന്ത്രി മോന്‍സ് ജോസഫിനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ലെന്നാണ് സൂചന.

ഇത്തരം നീക്കങ്ങള്‍ അനുവദിക്കാ‍നാവിലെന്ന ജോസഫിന്‍റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നാണ് പി.സി തോമസ് പറയുന്നത്. സഫുമായി ആലോചിച്ചാണ് ഇത്തരമൊരു സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. വളരെ വ്യക്തമായ സന്ദേശങ്ങള്‍ പി.സി തോമസ് ഇന്ന് പ്രവര്‍ത്തകര്‍ക്ക് നല്‍കുമെന്നറിയുന്നു.

മൂവാറ്റുപുഴയില്‍ നിന്നുമുള്ള എം.പിയാണ് പി.സി തോമസ്. എന്നാല്‍ മണ്ഡല പുനര്‍നിര്‍ണയത്തില്‍ മൂവാറ്റുപുഴ മണ്ഡലം ഇല്ലാതായി. ഈ സാഹചര്യത്തില്‍ കോട്ടയം ലോക്സഭാ സീറ്റ് തോമസ് ലക്‍ഷ്യമിടുന്നുണ്ട്.
കൂടുതല്‍
പീഡനം: അന്വേഷണം ആരംഭിച്ചു
പട്ടാമ്പി കൊല: പ്രതിക്കായി തെരച്ചില്‍ ഊര്‍ജ്ജിതം
തട്ടേക്കാട് ദുരന്തം: ശിക്ഷ ഇന്ന്
ഓണക്കാലത്ത് പച്ചക്കറിമേള നടത്തും
ഓഡിറ്റ് റിപ്പോര്‍ട്ട് വസ്തുതാപരമല്ല - പാലൊളി
നെ‌ല്‍‌വയല്‍ സംരക്ഷണബില്ലിനെതിരെ കര്‍ഷകര്‍