പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പീഡനം: അന്വേഷണം ആരംഭിച്ചു  Search similar articles
പതിനേഴുകാരിയെ പിതാവും പിതൃസഹോദരനും ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ കുണ്ട പൊലീസ് അന്വേഷണം ആരംഭിച്ചു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

കുണ്ടറ വെള്ളിമണ്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് പിതാവും പിതൃസഹോദരനും പീഡിപ്പിച്ചതായി പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. പത്താംക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ താന്‍ പീഡനത്തിനരയായിട്ടുണ്ടെന്ന് പെണ്‍‌കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പ്ലസ് ടുവിന് ആലപ്പുഴയിലെ ഒരു കോണ്‍‌വെന്‍റിലാണ് പെണ്‍കുട്ടി പഠിക്കുന്നത്.

അവധിക്ക് നാട്ടിലെത്തുമ്പോള്‍ പിതാവ് പീഡിപ്പിക്കാറുണ്ടത്രെ. ഇത്തവണ അവധിക്ക് വന്നപ്പോള്‍ പിതാവ് തിരുവനന്തപുരത്ത് കൊണ്ട് പോയി ഒരു സുഹൃത്തിന് കാഴ്ചവയ്ക്കാന്‍ ശ്രമിച്ചു. അവിടെ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി തിരുവല്ലയിലെ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്ന് കുണ്ടറ പൊലീസിന് പരാതി നല്‍കുകയായിരുന്നു.

രാത്രിയോടെ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി വനിതാപൊലീസിന്‍റെ സംരക്ഷണയിലാണ്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്‌. പെണ്‍കുട്ടിയുടെ അമ്മ എട്ടുകൊല്ലം മുമ്പ്‌ മരിച്ചു. തുടര്‍ന്ന്‌ അച്ഛന്‍ രണ്ടാം വിവാഹം കഴിച്ചു. പീഡനവിവരം രണ്ടാനമ്മയെ അറിയിച്ചതിനെത്തുടര്‍ന്ന്‌ പെണ്‍കുട്ടിയെ പ്ലസ്‌ടുവിന് ആലപ്പുഴയിലെ സ്‌കൂളില്‍ ചേര്‍ക്കുകയായിരുന്നു.
കൂടുതല്‍
പട്ടാമ്പി കൊല: പ്രതിക്കായി തെരച്ചില്‍ ഊര്‍ജ്ജിതം
തട്ടേക്കാട് ദുരന്തം: ശിക്ഷ ഇന്ന്
ഓണക്കാലത്ത് പച്ചക്കറിമേള നടത്തും
ഓഡിറ്റ് റിപ്പോര്‍ട്ട് വസ്തുതാപരമല്ല - പാലൊളി
നെ‌ല്‍‌വയല്‍ സംരക്ഷണബില്ലിനെതിരെ കര്‍ഷകര്‍
ബന്ദിയാക്കപ്പെട്ട അഭിലാഷ് മോചിതനായി