പട്ടാമ്പിയില്‍ അമ്മയെയും നാല് മക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി റജികുമാറിന് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതപ്പെടുത്തി.
അന്വേഷണം അയല്‍ സംസ്ഥാനത്തേയ്ക്കും വ്യാപിപ്പിച്ചിട്ടുണ്ട്. റജിയുടെ ഭാര്യ ലിസി മക്കളായ അമല്‍ (9), അമന്യ (3), അമല്‍ (9), അമലു(12), അമല്യ (8) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് റജികുമാറാണെന്ന് പൊലീസ് ശക്തമായി സംശയിക്കുന്നു.
ഭാര്യയും മക്കളും വീട്ടില്‍ കാണാതായതിന് ശേഷം ഒരു പരാതിയും പൊലീസിന് നല്‍കാനോ അയല്‍വാസികളെ വിവരം അറിയിക്കാനോ റജികുമാര്‍ തയാറായിരുന്നില്ല. വസ്തുതാപരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതും ഇയാളിന്മേലുള്ള സംശയത്തിനുള്ള ബലം കൂട്ടുന്നു. ഇക്കഴിഞ്ഞ എട്ടിനാണ് ലിസി നാട്ടില്‍ നിന്നും അപ്രത്യക്ഷയായത്.
ലിസിയെക്കുറിച്ച് അന്വേഷിച്ച നാട്ടുകാരോട് അവര്‍ നാട്ടില്‍ പോയിരിക്കുകയാണെന്നായിരുന്നു റജിയുടെ വിശദീകരണം. അതിന് ശേഷം ഇയാള്‍ നാല് കുട്ടികളില്‍ രണ്ട് പേരെയും കൊണ്ട് നാട്ടില്‍ പോയിരുന്നു. അതിന് ശേഷം മടങ്ങിയത്തിയ ഇയാള്‍ 22ന് ഇളയ രണ്ട് കുട്ടികളെയും കൊണ്ട് പോയി. പിറ്റേന്ന് ഈ കുട്ടികളെ കൊല്ലപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
ഈ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ റജികുമാര്‍ തന്നെയാണ് പ്രതിയെന്നാണ് പൊലീസ് ഉറപ്പിച്ച് പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ കൊലപാതക പരമ്പര ആസൂത്രണം ചെയ്യുകയായിരുന്നു. ഏറെ നാള്‍ റജികുമാര്‍ ആന്ധ്രയില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തില്‍ അന്വേഷണം ആന്ധ്രയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
|