പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തട്ടേക്കാട് ദുരന്തം: ശിക്ഷ ഇന്ന്  Search similar articles
പതിനെട്ട് പേരുടെ മരണത്തിനിടയാക്കിയ തട്ടേക്കാട് ബോട്ട് ദുരന്തക്കേസില്‍ പ്രതി പി.എം രാജുവിനെതിരായ വിധി കോടതി ഇന്ന് പുറപ്പെടുവിക്കും.

എറണാകുളം അഡീഷണല്‍ സെഷന്‍സ്‌ കോടതിയാണ്‌ ശിക്ഷ വിധിക്കുക. പതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അപകടത്തില്‍പ്പെട്ട ബോട്ടിന്‍റെ ഉടമയും ഡ്രൈവറുമായിരുന്നു രാജു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയാണ് രാജുവിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

സംഭവത്തില്‍ അധ്യാപകരുടെ വീഴ്ച അന്വേഷണ ഉദ്യോഗസ്ഥന്‍ മനപ്പൂര്‍വ്വം അവഗണിച്ചുവെന്നും കോടതി നിരീക്ഷിച്ചു. അങ്കമാലിക്ക്‌ സമീപമുള്ള എളവൂര്‍ സെന്‍റ് ആന്‍റണീസ്‌ യു.പി. സ്‌കൂളിലെ 15 വിദ്യാര്‍ഥികളും മൂന്ന്‌ അധ്യാപികമാരുമാണ്‌ കുട്ടമ്പുഴയാറില്‍ ബോട്ടുമുങ്ങി കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 20ന്‌ മരിച്ചത്‌.

ആറുപേര്‍ക്ക്‌ മാത്രം സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്ടില്‍ അറുപതോളം പേരെ കയറ്റിയപ്പോഴാണ്‌ ദുരന്തമുണ്ടായത്‌.
കൂടുതല്‍
ഓണക്കാലത്ത് പച്ചക്കറിമേള നടത്തും
ഓഡിറ്റ് റിപ്പോര്‍ട്ട് വസ്തുതാപരമല്ല - പാലൊളി
നെ‌ല്‍‌വയല്‍ സംരക്ഷണബില്ലിനെതിരെ കര്‍ഷകര്‍
ബന്ദിയാക്കപ്പെട്ട അഭിലാഷ് മോചിതനായി
നികുതിവെട്ടിപ്പ് തടയാന്‍ നടപടി - ഐസക്
തട്ടേക്കാട് ദുരന്തം: ഡ്രൈവര്‍ കുറ്റക്കാരന്‍