നിയമസഭ പാസാക്കിയ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ബില്ലിനെതിരെ കര്‍ഷക സംഘടകള്‍ രംഗത്ത് വന്നു. നെല്‍കൃഷി സംരക്ഷിക്കാന്‍ ഈ നിയമത്തിന് കഴിയില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.
കേരളത്തിലെ സാമൂഹിക മാറ്റം പരിഗണിക്കാതെയാണ് ബില്ല് നിയമസഭ പാസാക്കിയിരിക്കുന്നത്. നെല്‍ കൃഷി ചെയ്യുന്നത് ലാഭകരമല്ലാത്തതിലാണ് മിക്ക കര്‍ഷകരും നെല്‍വയലില്‍ മറ്റ് കൃഷികള്‍ ചെയ്ത് തുടങ്ങിയത്. പ്രായോഗികമായ പ്രശ്നങ്ങള്‍ കണക്കിലെടുക്കാതെയാണ് നെല്‍വയലില്‍ പാടില്ലെന്ന വ്യവസ്ഥ ബില്ലില്‍ ഉള്‍പ്പെടുത്തിയത്.
കര്‍ഷകന് ലാഭകരമുള്ള എന്തും കൃഷി ചെയ്യാനുള്ള അവകാശമുണ്ട്. ഈ അവകാശത്തിന്മേലുള്ള ലംഘനമാണ് ഈ ബില്ലെന്ന് കര്‍ഷക സംഘടകള്‍ കുറ്റപ്പെടുത്തുന്നു. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വായ്പ നല്‍കാമെന്ന നിയമത്തിലെ വ്യവസ്ഥ ഇന്‍ഫാം പോലുള്ള സംഘടനകള്‍ മുഖവിലയ്ക്കെടുക്കുന്നില്ല.
ഭാരിച്ച കൂലിച്ചെലവ് കണക്കിലെടുക്കുമ്പോള്‍ നെല്‍കൃഷി ഒരിക്കലും ലാഭകരമാകില്ല. ഇതിനെക്കുറിച്ചൊന്നും സര്‍ക്കാര്‍ ആലോചിക്കാതെയാണ് ബില്ല് പാസാക്കിയിരിക്കുന്നത്. ബില്ലില്‍ വയല്‍ തരിശിടുന്നത് കുറ്റകരമാണെന്ന് വ്യവസ്ഥ ഒഴിവാക്കിയതാണ് ‘ഏക അശ്വാസം. വയല്‍ നികത്തുന്നതിനുള്ള അനുമതി നല്‍കുന്നതിനുള്ള അനുവാദം പ്രാദേശിക സമിതികള്‍ക്കാണ് നല്‍കിയിരിക്കുന്നത്.
ഇത് നിയമം രാഷ്ട്രീയ താത്പര്യം അനുസരിച്ച് ദുരുപയോഗം ചെയ്യാന്‍ ഇടയാക്കുമെന്നും കര്‍ഷക സംഘടനകള്‍ പറയുന്നു.
|