സുഡാനില്‍ ബന്ദിയാക്കപ്പെട്ടിരുന്ന മലയാളി യുവാവിനെ മോചിപ്പിച്ചു. കൊച്ചി പറവൂര്‍ സ്വദേശിയായ അഭിലാഷ് ഇന്ത്യന്‍ എംബസിയില്‍ എത്തിയതായി കേന്ദ്രമന്ത്രി ഇ.അഹമ്മദ് അറിയിച്ചു.
സുഡാനിലെ എണ്ണക്കമ്പനിയില്‍ ജോലി നോക്കിയിരുന്ന അഭിലാഷ് ഉള്‍പ്പെടെ നാലു പേരെ സുഡാന്‍ വിമതര്‍ രണ്ടു മാസം മുമ്പാണ് ബന്ദികളാക്കിയത്. ഇതില്‍ നിന്നും രണ്ടു പേര്‍ ബന്ദികളുടെ പിടിയില്‍ നിന്നും രക്ഷപെട്ടിരുന്നു. ഇവരെ മോചിപ്പിക്കുന്നതിനായി നയതന്ത്രതലത്തില്‍ ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു.
അഭിലാഷിന്‍റെ മോചനവാര്‍ത്തയറിഞ്ഞ് പറവൂരിലെ അഭിലാഷിന്‍റെ വീട്ടുകാര്‍. ആഹ്ലാദത്തിലാണ്. കഴിഞ്ഞ രണ്ടു മാസമായി മകന്‍റെ വിവരമൊന്നും അറിയാതെ വിഷമിക്കുകയായിരുന്നു അഭിലാഷിന്‍റെ അച്ഛനും അമ്മയും. മെയ് 13നാണ് അഭിലാഷിനെ തട്ടിക്കൊണ്ടു പോയത്. അഭിലാഷ് ഉള്‍പ്പടെ നാല് ഇന്ത്യാക്കരെയും ഒരു സുഡാന്‍ സ്വദേശിയെയുമാണ് തട്ടിക്കൊണ്ട് പോയത്.
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടയിലായിരുന്നു തട്ടിക്കൊണ്ട് പോകല്‍. അഭിലാഷ് ജൂണില്‍ നാട്ടില്‍ വരാനിരിക്കുകയായിരുന്നു. അഭിലാഷ് ബന്ദിയാക്കപ്പെട്ട വിവരമറിഞ്ഞ് അഭിലാഷിന്‍റെ മോചനത്തിനായി ശ്രമിച്ചുവരികയായിരുന്നു ബന്ധുക്കള്‍.
|