പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നികുതിവെട്ടിപ്പ് തടയാന്‍ നടപടി - ഐസക്  Search similar articles
Dr. Thomas Isac
KBJWD
ഓണക്കാലത്ത് വ്യാപാരികള്‍ നടത്തുന്ന നികുതിവെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികള്‍ എടുക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. നികുതി കുടിശിക നിവാരണത്തിനുള്ള പ്രത്യേക പദ്ധതിയുടെ കാലാവധി 2008 സെപ്റ്റംബര്‍ 30 വരെ നീട്ടിയതായും മന്ത്രി അറിയിച്ചു.

തിരുവനന്തപുരത്ത് നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി ഐസക്. നികുതി പിരിവ്‌ ഊര്‍ജ്‌ജിതപ്പെടുത്തുന്നതിന്‌ ഈ വര്‍ഷം നൂതന പദ്ധതികള്‍ നടപ്പിലാക്കും. ഇതിനായി കഴിഞ്ഞ മൂന്നു വര്‍ഷത്തെ വ്യാപാരികളുടെ നികുതി കണക്ക്‌ പരിശോധിക്കും.

കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തും. ഓണക്കാലത്താണ്‌ ഏറ്റവുമധികം നികുതി കുറവ്‌ അനുഭവപ്പെടുന്നത്‌. വ്യാപാരികള്‍ നികുതിവെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. വ്യാപാരികള്‍ നികതി കുടിശ്ശിക അടച്ചു തീര്‍ക്കണം. പൊതുമേഖല സ്‌ഥാപനങ്ങളിലെ കുടിശ്ശിക അടച്ചു തീര്‍ത്തുവെന്നും മന്ത്രി പറഞ്ഞു.

സ്വര്‍ണ വ്യാപാരികള്‍ സര്‍ക്കാര്‍ നല്‍കിയ കോമ്പൗട്ടിംഗ്‌ സൗകര്യമുപയോഗിച്ച്‌ നികുതി അടയ്‌ക്കണം. നിലവില്‍ 170 കോടിയോളമാണ്‌ ഈ ഇനത്തില്‍ സര്‍ക്കാരിന്‌ ലഭിക്കേണ്ടത്‌. പ്രവേശന നികുതിയില്‍ ഇളവ്‌ വന്നതോടെ 400 കോടി രൂപയുടെ വരുമാനം കുറഞ്ഞു. നാളികേര ഉത്‌പന്നങ്ങളുടെ നികുതിയിലെ കുറവും അനുഭവപ്പെടുന്നുണ്ട്‌.

ഇത്‌ പരിഹരിക്കുന്നതിന്‌ നികുതി പരിവ്‌ ഊര്‍ജ്ജിതമാക്കും. നികുതി കുടിശ്ശികയ്‌ക്ക് സാവകാശം നല്‍കാന്‍ ആലോചിക്കാം. എന്നാല്‍ ഇനിയുള്ള നികുതി കൃത്യമായി നല്‍കണമെന്നും മന്ത്രി അറിയിച്ചു.
കൂടുതല്‍
തട്ടേക്കാട് ദുരന്തം: ഡ്രൈവര്‍ കുറ്റക്കാരന്‍
തിരുവനന്തപുരത്ത് മന്തുരോഗം പടരുന്നു
തൃശൂരില്‍ പെണ്‍‌വാണിഭസംഘം പിടിയില്‍
ഇടുക്കിയില്‍ ജലനിരപ്പ് കുറയുന്നു
കണ്ണൂരിലും നബാര്‍ഡിന് നേരെ ആക്രമണം
വയനാട്ടില്‍ നബാര്‍ഡ് ഓഫീസ് ആക്രമിച്ചു