പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തിരുവനന്തപുരത്ത് മന്തുരോഗം പടരുന്നു  Search similar articles
തിരുവനന്തപുരം നഗരത്തില്‍ വീണ്ടും മന്തുരോഗം പടരുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 23 രോഗികളെ കണ്ടെത്തി.

നഗരത്തില്‍ വീണ്ടും മന്തുരോഗം വ്യാപിക്കുന്നു എന്നതിന്‍റെ സൂചനയാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. വകുപ്പ് കണ്ടെത്തിയ 23 മന്തുരോഗികളില്‍ 17 പേര്‍ നഗരാതിര്‍ത്തിക്കുള്ളില്‍ ഉള്ളവരാണ്. നഗരത്തിലെ തളിയില്‍, തൈക്കാട്, കണ്ണമ്മൂല, മണക്കാട്, വഞ്ചിയൂര്‍, പാളയം, വലിയശാല, ശ്രീകണ്ഠേശ്വരം, പെരുന്താന്നി എന്നിവിടങ്ങളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

നെയ്യാറ്റിന്‍‌കര, ആറ്റിങ്ങള്‍ നഗരസഭകളിലും പെരിങ്ങമല, പാറശാല പഞ്ചായത്തുകളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. പതിനയ്യായിരത്തോളം ആള്‍ക്കാരുടെ രക്തപരിശോധന നടത്തിയതില്‍ നിന്നുമാണ് രോഗബാധിതരെ കണ്ടെത്തിയത്. രാത്രിയില്‍ നടത്തുന്ന രക്തപരിശോധനയിലൂടെയാണ് രോഗം കണ്ടെത്തുന്നത്.

ഈ പരിശോധനയോട് ജനങ്ങള്‍ സഹകരിക്കാത്തത് മൂല രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായേക്കാമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നഗരസഭ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല എന്ന് തെളിയിക്കുന്നതിന്‍റെ സൂചനകളാണ് ഇത് കാണിക്കുന്നത്.
കൂടുതല്‍
തൃശൂരില്‍ പെണ്‍‌വാണിഭസംഘം പിടിയില്‍
ഇടുക്കിയില്‍ ജലനിരപ്പ് കുറയുന്നു
കണ്ണൂരിലും നബാര്‍ഡിന് നേരെ ആക്രമണം
വയനാട്ടില്‍ നബാര്‍ഡ് ഓഫീസ് ആക്രമിച്ചു
പവര്‍ക്കട്ട് ഇന്നു മുതല്‍
കൊലപാതകം: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു