പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇടുക്കിയില്‍ ജലനിരപ്പ് കുറയുന്നു  Search similar articles
ഇടുക്കി അണക്കെട്ടില്‍ ജല നിരപ്പ് ഉയരാത്തത് അശങ്കജനകമായി തുടരുന്നു. കാലവര്‍ഷത്തിലുണ്ടായ കുറവാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയാന്‍ കാരണം.

ഇപ്പോഴത്തെ നിലയില്‍ വൈദ്യുതി ഉത്പാദനം തുടരുകയാണെങ്കില്‍ മൂന്നാഴ്ചത്തെ വൈദ്യുതോത്പാദനത്തിനുള്ള വെള്ളം മാത്രമേ അണക്കെട്ടിലുള്ളൂ. 2005 ഓഗസ്റ്റില്‍ ഇടുക്കി അണക്കെട്ട് നിറഞ്ഞ് കവിഞ്ഞിരുന്നു. 2401.38 അടിയായിരുന്നു അന്ന് അണക്കെട്ടിലുണ്ടായിരുന്ന ജലം. ഇന്നിപ്പോള്‍ 2300.5 അടി വെള്ളം മാത്രമേ ഉള്ളൂ.

നൂറ് അടിയോളം കുറവ് കാണിക്കുന്ന ഇടുക്കി അണക്കെട്ടില്‍ ഇപ്പോഴത്തെ നിലയില്‍ 21 ദിവസത്തെ വൈദ്യുതി ഉത്പാദനത്തിനുള്ള വെള്ളം മാത്രമേ ഉള്ളൂ. ആറ് ദശലക്ഷം യൂണിറ്റാണ് ഇപ്പോഴത്തെ വൈദ്യുതോത്പാദനം. 1987 ല്‍ 2220 അടിയും 97ല്‍ 2200 അടിയുമാണ് ഇതിന് മുമ്പ് അണക്കെട്ടിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പ്.

സംസ്ഥാനത്തെ പലയിടങ്ങളിലും മഴ പെയ്യുന്നുണ്ടെങ്കിലും ഇടുക്കിയില്‍ മഴ ശക്തമാകാത്തത് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് ആക്കം കൂട്ടും.
കൂടുതല്‍
കണ്ണൂരിലും നബാര്‍ഡിന് നേരെ ആക്രമണം
വയനാട്ടില്‍ നബാര്‍ഡ് ഓഫീസ് ആക്രമിച്ചു
പവര്‍ക്കട്ട് ഇന്നു മുതല്‍
കൊലപാതകം: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
വ്യവസായസ്ഥാപനങ്ങളില്‍ ഊര്‍ജ്ജസംരക്ഷണം
കണ്ണൂര്‍ ജയിലില്‍ മൊബൈല്‍ ജാമര്‍ സ്ഥാപിച്ചു