പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കണ്ണൂരിലും നബാര്‍ഡിന് നേരെ ആക്രമണം  Search similar articles
കണ്ണൂരിലും സി.പി.എം (എല്‍) പ്രവര്‍ത്തകര്‍ നബാര്‍ഡ് ഓഫീസ് ആക്രമിച്ചു. രാവിലെ ആറ് മണിയോടെ നാലോളം വരുന്ന പ്രവര്‍ത്തകര്‍ നബാര്‍ഡിന്‍റെ മതില്‍ച്ചാടിക്കടന്ന് ആക്രമണം നടത്തുകയായിരുന്നു.

ഓഫീസിലുണ്ടായിരുന്ന ഫയലുകള്‍ ഇവര്‍ പൂര്‍ണ്ണമായും നശിപ്പിച്ചു. ഈ സമയം ഇവിടെ ജനറല്‍ മാനേജരും കുടുംബവും ഉണ്ടായിരുന്നെങ്കിലും ഇവരെ അക്രമികള്‍ ഭീഷണിപ്പെടുത്തി മാറ്റി നിര്‍ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഓഫീസിലെ ഫര്‍ണിച്ചറുകള്‍ പൂര്‍ണ്ണമായും അടിച്ചുതകര്‍ത്തു.

വയാനാട്ടിലും ഇന്ന് രാവിലെ നബാര്‍ഡ് ഓഫീസിലേക്ക് ആക്രമണം ഉണ്ടായി. ഇത് ഒരു അസൂത്രിത നീക്കമാണെന്ന് പൊലീസ് സംശയിക്കുന്നു. വയനാട്ടില്‍ നടന്ന അതേ സമയത്ത് തന്നെയാണ് കണ്ണൂരിലും അക്രമം ഉണ്ടായത്. വയനാട്ടില്‍ കണ്ടത് പോലുള്ള ഒരു നോ‍ട്ടീസും ഇവിടെ നിന്നും പൊലീസിന് ലഭിച്ചു.

കര്‍ഷകമുന്നേറ്റം വിജയിക്കട്ടെ, സര്‍ക്കാരിന്‍റെ കര്‍ഷക ദ്രോഹനടപടികള്‍ അവസാനിപ്പിക്കുക എന്നീകാര്യങ്ങളാണ് ഈ നോട്ടീസിലുണ്ടായിരുന്നത്.
കൂടുതല്‍
വയനാട്ടില്‍ നബാര്‍ഡ് ഓഫീസ് ആക്രമിച്ചു
പവര്‍ക്കട്ട് ഇന്നു മുതല്‍
കൊലപാതകം: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
വ്യവസായസ്ഥാപനങ്ങളില്‍ ഊര്‍ജ്ജസംരക്ഷണം
കണ്ണൂര്‍ ജയിലില്‍ മൊബൈല്‍ ജാമര്‍ സ്ഥാപിച്ചു
ന്യൂമാഹി: എന്‍.ഡി.എഫുക്കാര്‍ക്കെതിരെ കേസ്