വയനാട്ടില്‍ നബാര്‍ഡ് ഓഫീസ് പോരാട്ടം പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആറിലധികം വരുന്ന പ്രവര്‍ത്തകര്‍ ഓഫീസില്‍ അതിക്രമിച്ച് കയറി എ.ജി.എമ്മിനെ തടഞ്ഞുവച്ചു.
രാവിലെ ആറര മണിയോടെയാണ് സംഭവം നടന്നത്. സി.പി.എം.എല്‍ നക്സല്‍ബാരി പ്രവര്‍ത്തകര്‍ നബാര്‍ഡിന്‍റെ റീജ്യണല്‍ ഓഫീസിലേക്ക് തള്ളിക്കയറുകയായിരുന്നു. ഓഫീസിന് സമീപം താമസിക്കുകയയിരുന്ന എം.ജി.എമ്മിനെയും ഭാര്യയെയും കത്തികാട്ടി ഭീഷണിപ്പെടുത്തി ബന്ധിയാക്കിയ ശേഷം ഓഫീസിലെ ഫയലുകള്‍ അഗ്നിക്കിരയാക്കി.
അരമണിക്കൂറോളം സമയം ഇവര്‍ ഓഫീസില്‍ അക്രമം കാണിച്ചു. സര്‍ക്കാരിന്‍റെ കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ ഇനിയും ബാങ്കുള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുമെന്നുമുള്ള നോട്ടീസ് ഇവര്‍ ഓഫീസില്‍ പ്രദര്‍ശിപ്പിച്ചു. എസ്.പി കെ.വിജയശങ്കറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
വിരലടയാളം വിദഗ്ദ്ധരും തെളിവുകള്‍ ശേഖരിക്കുന്നുണ്ട്. അക്രമികളെ ആരേയും പിടികൂടാനായിട്ടില്ല.
|