പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കൊലപാതകം: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു  Search similar articles
പട്ടാമ്പി ആമയൂരില്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പാലാ സ്വദേശിനികളായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മാതാവിന്‍റെയും സഹോദരങ്ങളുടേയും മൃതദ്ദേഹങ്ങള്‍ കൂടി കണ്ടെത്തി.

മാതാവ്‌ ലിസി, സഹോദരങ്ങളായ അമല്‍ (9), അമന്യ (3) എന്നിവരുടെ മൃതദ്ദേഹങ്ങളാണ്‌ കണ്ടെത്തിയത്‌. ലിസിയുടെ മൃതദേഹം വീടിന്‌ സമീപത്തെ സെപ്‌റ്റിക്‌ ടാങ്കില്‍നിന്നും മക്കളുടെ മൃതദേഹങ്ങള്‍ സമീപത്തെ കാട്ടില്‍നിന്ന്‌ ചാക്കില്‍കെട്ടിയ നിലയിലുമാണ്‌ കണ്ടെടുത്തത്‌. ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി.

മൃതദ്ദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. കുട്ടികളുടെ അച്ഛനായ റജികുമാര്‍ ഒളിവിലാണെന്ന്‌ പോലീസ്‌ പറഞ്ഞു. കോട്ടയം ചക്കാമ്പുഴ പറമ്പത്തേട്ട്‌ റജികുമാറിന്‍റെ മക്കളായ അമലു(12), അമല്യ (8) എന്നിവരെ ബുധനാഴ്‌ചയാണ്‌ ആമയൂരിലെ വാടക വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്‌.

സംശയം തോന്നി വീട്ടുടമ ഓടിളക്കി നോക്കിയപ്പോഴാണ്‌ കൊലപാതക വിവരം പുറത്തറിയുന്നത്‌. പാലാ രാമപുരം വെള്ളിലാപ്പള്ളി സെന്‍റ് ജോസഫ്‌ യു.പി സ്‌കള്‍ വിദ്യാര്‍ത്ഥികളായ ഇവരെ റജി സ്‌കൂളിലെത്തി കൂട്ടിക്കൊണ്ടു വരികയായിരുന്നു. റജിയുടെ അമ്മ മരിച്ചെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ചായിരുന്നു ഇത്‌.

കുട്ടികളെ കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന്‌ പോസ്‌റ്റ്‌ മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. അമലു പലതവണ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കഴിഞ്ഞ് എട്ടാം തീയതി മുതല്‍ ലിസിയെ കാണാനില്ലായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറഞ്ഞിരുന്നത്.

റെജി-ലിസി ദമ്പതികളുടെ മൂത്ത രണ്ടു കുട്ടികളായ അമല്യം അമലു എന്നിവര്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നിട്ടും അമ്മയും സഹോദരങ്ങളും പുറത്തുവരാത്തതിനേ തുടര്‍ന്ന് ഇവരും കൊല്ലപ്പെട്ടതായി സംശയമുണ്ടായിരുന്നു.
കൂടുതല്‍
വ്യവസായസ്ഥാപനങ്ങളില്‍ ഊര്‍ജ്ജസംരക്ഷണം
കണ്ണൂര്‍ ജയിലില്‍ മൊബൈല്‍ ജാമര്‍ സ്ഥാപിച്ചു
ന്യൂമാഹി: എന്‍.ഡി.എഫുക്കാര്‍ക്കെതിരെ കേസ്
മൂന്നാം മുന്നണിക്ക് ശ്രമം - പിണറായി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു
കുട്ടനാട് പാക്കേജിന് അംഗീകാരം