പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വ്യവസായസ്ഥാപനങ്ങളില്‍ ഊര്‍ജ്ജസംരക്ഷണം  Search similar articles
ബ്യൂറോ ഓഫ്‌ പബ്ലിക്‌ എന്‍റര്‍പ്രൈസസും എനര്‍ജി മാനേജ്മെന്‍റ് സെന്‍ററും ചേര്‍ന്ന്‌ കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ വിവിധ ഊര്‍ജ്ജ സംരക്ഷണ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു.

ഇതുവഴി ഊര്‍ജ്ജോപയോഗം കുറയ്ക്കാനും ഉല്‍പാദനത്തിനുള്ള ചെലവ്‌ കുറയ്ക്കാനും സാധിക്കും. ആദ്യപടിയായി മാര്‍ച്ചില്‍ ഇ.എം.സിയും ബി.പി.യും ചേര്‍ന്ന്‌ പരിശീലന പരിപാടി സംഘടിപ്പിക്കും. 34 വ്യവസായ സ്ഥാപനങ്ങളില്‍ ഊര്‍ജ്ജ കാര്യങ്ങള്‍ നോക്കുന്നതിന്‌ എനര്‍ജി മാനേജര്‍മാരെ നാമ നിര്‍ദ്ദേശം ചെയ്തു.

എനര്‍ജി മാനേജര്‍മാര്‍ക്ക്‌ കൂടുതല്‍ സാങ്കേതിക കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനുവേണ്ടി എറണാകുളത്ത്‌ നടന്ന പരിശീലന പരിപാടിയില്‍ 25ലധികം വ്യവസായ സ്ഥാപനങ്ങള്‍ പങ്കെടുത്തു. ഓരോ വ്യവസായങ്ങള്‍ക്കും അനുയോജ്യമായ പദ്ധതികള്‍ രൂപീകരിക്കുന്നതിനും നടപ്പാക്കുന്നതിനും ഇ.എം.സി. യിലെയും നാഷണല്‍ പ്രൊഡക്ടിവിറ്റി കൗണ്‍സിലിലെയും വിദഗ്ധര്‍ സഹായിക്കും.

കൂടാതെ ഇതിന്‍റെ തുടര്‍ച്ചയായി പദ്ധതി നടപ്പാക്കുന്നതിനുള്ള വിശദ പഠന റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നതിന്‌ വ്യവസായങ്ങളെ ബി.പി.ഇ.യും ഇ.എം.സിയും സഹായിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്നതിന്‌ ഓരോ വ്യവസായ സ്ഥാപനത്തിലും എനര്‍ജി സര്‍ക്കിള്‍ രൂപീകരിക്കാനും വ്യവസായങ്ങള്‍ക്ക്‌ മാത്രമായുള്ള എനര്‍ജി പോളിസി ഉണ്ടാക്കുന്നതിനും ലക്‍ഷ്യമിടുന്നുണ്ട്‌.

കേരളത്തില്‍ ഊര്‍ജ്ജ സംരക്ഷണ നിയമം 2001 നടപ്പാക്കുന്നതിനുള്ള സംസ്ഥാന ഏജന്‍സിയാണ്‌ ഇ.എം.സി.
കൂടുതല്‍
കണ്ണൂര്‍ ജയിലില്‍ മൊബൈല്‍ ജാമര്‍ സ്ഥാപിച്ചു
ന്യൂമാഹി: എന്‍.ഡി.എഫുക്കാര്‍ക്കെതിരെ കേസ്
മൂന്നാം മുന്നണിക്ക് ശ്രമം - പിണറായി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു
കുട്ടനാട് പാക്കേജിന് അംഗീകാരം
കേന്ദ്ര അവഗണന തുടരുന്നു - വി.എസ്