പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ന്യൂമാഹി: എന്‍.ഡി.എഫുക്കാര്‍ക്കെതിരെ കേസ്  Search similar articles
ന്യൂമാഹിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പത്ത് എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ കേസെടുത്തു. അക്രമത്തെ തുടര്‍ന്ന് തലശേരിയില്‍ സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികമാണ്.

വെള്ളിയാഴ്ച രാവിലെ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാണ് തലശേരി ഏര്യാ കമ്മിറ്റിക്ക് കീഴിലുള്ള പ്രദേശങ്ങളിലും മാഹി മേഖലയിലും സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്.

വാഹനഗതാഗതം തടസ്സമില്ലാതെ നടക്കുന്നുണ്ട്. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയും സര്‍വ്വീസ് നടത്തുന്നുണ്ട്. ഒറ്റപ്പെട്ട ചില അക്രമസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തേജസ് പത്രത്തിന്‍റെ തലശേരിയിലെ സബ് ബ്യൂറോ ഓഫീസ് എറിഞ്ഞ് തകര്‍ത്തു. എന്‍.ഡി.എഫിന്‍റെ ബോര്‍ഡുകളും ബാനറുകളും നശിപ്പിച്ചു.

അക്രമസംഭവങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് തലശേരിയില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് ന്യൂമാഹിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ സലിം വെട്ടേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന അഴീക്കല്‍ സ്വദേശി നഫ്നാസിനും വെട്ടേറ്റിരുന്നു.

നഫ്നാസിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമത്തിന് പിന്നില്‍ എന്‍.ഡി.എഫാണെന്ന് സി.പി.എം ആരോപിക്കുന്നു. അക്രമത്തിന്‍റെ തുടര്‍ച്ചയെന്നോണം ന്യൂമാഹിയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ നൌഷാദിനും വെട്ടേറ്റിരുന്നു. കഴിഞ്ഞ ദിവസം വീടുകള്‍ക്ക് നേരെ വ്യാപകമായ അക്രമം ഉണ്ടായി.

കനത്ത പൊലീസ് സന്നാഹത്തെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
കൂടുതല്‍
മൂന്നാം മുന്നണിക്ക് ശ്രമം - പിണറായി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു
കുട്ടനാട് പാക്കേജിന് അംഗീകാരം
കേന്ദ്ര അവഗണന തുടരുന്നു - വി.എസ്
മൂഴിയാര്‍: വൈദ്യുതി ഉത്പാദനം പൂര്‍ണ്ണതോതിലേക്ക്
പവര്‍ക്കട്ട്: വ്യവസായ മേഖലയ്ക്ക് തിരിച്ചടി