കേന്ദ്രത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കാനാകും ഇനി ഇടതുപക്ഷം ശ്രമിക്കുകയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
ഇപ്പോള്‍ രൂപീകരിക്കാന്‍ പോകുന്ന മൂന്നാം മുന്നണി കേവലം ഒരു തെരഞ്ഞെടുപ്പ് മുന്നണി മാത്രമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുകക്ഷികളുടെ ഐക്യം മൂന്നാം മുന്നണി രൂപീകരണത്തിന് ആവശ്യമാണെന്നും പിണറായി ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയ്ക്കും കോണ്‍ഗ്രസിനും ബദലായി ഒരു മുന്നണി രൂപീകരിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. കേവലമായ ഒരു തെരെഞ്ഞെടുപ്പ് മുന്നണിയെന്ന നിലയിലല്ല ഇതിനെ കാണുന്നത്. നിലപാടുകളുടെ അടിസ്ഥാനത്തിനുള്ള കൂട്ടുകെട്ടാണ് വേണ്ടത്. ഇതില്‍ ഏറ്റവും പ്രധാനമാണ് ഇടതുപക്ഷ ഐക്യമെന്നും പിണറായി പറഞ്ഞു.
ജനവിരുദ്ധ സമരങ്ങള്‍ക്കെതിരെയുള്ള ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം പ്രകോപനത്തില്‍ കുരുങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.
|