കേന്ദ്രസര്‍ക്കാരിന്‍റെ കേരളത്തോടുള്ള അവഗണന ഇപ്പോഴും തുടരുന്നതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇതിനെതിരെ ഡല്‍ഹിയിലെത്തി പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ റൂള്‍ മുന്നൂറ് അനുസരിച്ച് പ്രസ്താവന നടത്തുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രധാനമായും മൂന്ന് കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ പ്രസ്താവന നടത്തിയത്.
കഴിഞ്ഞ വേനല്‍ മഴയില്‍ വ്യാപകമായി കൃഷി നശിച്ചിട്ടും ഒറ്റപൈസ പോലും കേന്ദ്ര സര്‍ക്കാര്‍തന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനുള്ള വൈദ്യുതി വിഹിതത്തില്‍ വലിയ വെട്ടിക്കുറവ് വരുത്തിയതുകൊണ്ടാണ് സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനുള്ള പ്രധാന കാരണം. സ്വാമിനാഥന്‍ കമ്മിഷന്‍റെ പരിഗണനയിലുള്ള കുട്ടനാട്, ഇടുക്കി പാക്കേജുകള്‍ നടപ്പാക്കിയാണ്
ഇതിനുള്ള പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. ഓഗസ്റ്റ് ആദ്യവാരത്തില്‍ എം.എല്‍.എമാരും മന്ത്രിമാരും ഡല്‍ഹിയില്‍ പോയി പ്രതിഷേധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു. മുഖ്യമന്ത്രി രാഷ്ട്രീയ പ്രസംഗമാണ് സഭയില്‍ നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.
ചട്ടം മുന്നൂറ് പ്രകാരം പ്രസ്താവന നടത്തുമ്പോള്‍ അതിന്‍റെ പകര്‍പ്പുകള്‍ മുന്‍കൂറായി നല്‍കേണ്ടതുണ്ട്. ഇതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. മുഖ്യമന്ത്രിക്ക് അടിയന്തിര ഘട്ടങ്ങളില്‍ ചട്ടം മുന്നൂറ് പ്രകാരം പ്രസ്താവന നടത്തുന്നതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കി. ഇനി മേലില്‍ ചട്ടം മുന്നൂറ് പ്രകാരം പ്രസ്താവന നടത്തുമ്പോള്‍ പകര്‍പ്പ് സഭയ്ക്ക് മുന്‍കൂറായി നല്‍കണമെന്നും സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.
ഇതില്‍ തൃപ്തി വരാതെ പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
|